CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 14 Seconds Ago
Breaking Now

ബ്രിസ്‌കയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഫാമലി ഫണ്‍ ഡേയും കലാമേളയും നടത്തപ്പെടുന്നു

ബ്രിസ്‌കയുടെ നേതൃത്വത്തില്‍ രണ്ടാമത് കലാമേളയും ഫാമലി ഫണ്‍ ഡേയും സംഘടിപ്പിക്കുന്നു. വ്യക്തികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും സമൂഹമധ്യത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ വരുന്ന മെയ് 27ന് തിങ്കളാഴ്ച സ്റ്റേപ്പിൾ ഹില്ലിലുള്ള പേജ് പാർക്കിൽ   വച്ച് രാവിലെ 10 മണിമുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായി വിവിധ തരത്തിലുള്ള കായിക മത്സരങ്ങള്‍ നടത്തപ്പെടുന്നു. അതോടൊപ്പം ബ്രിസ്‌റ്റോളിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും  കുട്ടികള്‍ക്കുവേണ്ടി ബൌണ്‍സി കാസ്റ്റിലും  ഒരുക്കുന്നു.

ജൂണ്‍  ഇരുപത്തിരണ്ടാം തിയതി ശനിയാഴ്ച രാവിലെ 10മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധതരത്തിലുള്ള കലാമത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നു.

കൂടാതെ ഈ വര്‍ഷം പുതുതായി പുരുഷന്‍മാര്‍ക്കുവേണ്ടി പുരുഷകേസരി മത്സരവും സ്ത്രീകള്‍ക്കായി മലയാളി മങ്ക മത്സരവും ഏര്‍പ്പെടുത്തിരിക്കുന്നു.

പ്രസ്തുത പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നതായി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോജിമോൻ കുര്യാക്കോസ്‌  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാമലി ഫണ്‍ ഡേ- ബാബു അളിയത്ത് 07503283671,

കലാ മേള - ബിനു ജേക്കബ്‌ - 0770202761

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.