യുകെയിലെ അങ്ങോളമിങ്ങോളമുള്ള ഗായികാഗായകര്‍ തങ്ങളുടെ ഗാനങ്ങള്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ചു. ഏഷ്യാനെറ്റ് യുകെ ഡയറക്ടര്‍ ശ്രീകുമാറും ഫാ സിബി വാലയലും ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത സംഗീത സന്ധ്യ തുടര്‍ന്ന് യുകെയിലെ പ്രശസ്ത ഗായകര്‍ വേദി കീഴടക്കി ലണ്ടനിലെ ക്രോയിഡനില്‍ നിന്നെത്തിയ സുധീഷ് മുതല്‍ ബ്ലാക്ക് പുളില്‍ നിന്നെത്തിയ ജയന് അമ്പാലി വരെയുള്ള 30ല്‍ അധികം ഗായകര്‍ മിന്നാ ജോസും, സോനാ ജോസും, ചേര്‍ന്ന് നടത്തിയ നൃത്ത പ്രകടനങ്ങള്‍ ബിജു എബ്രാഹാമിന്റെ മിമിക്രി തുടങ്ങിയവ തിങ്ങി നിറഞ്ഞ സദസിന് വിരുന്നായിരുന്നു. വി ഡി രാജപ്പന്റെ ചിക്ത്സാ സഹായ നിധിയിലേക്ക് സംഭാവന ശേഖരിക്കാനായാണ് കല ഈ സന്ധ്യ സംഘടിപ്പിച്ചത്. ശേഖരിച്ച് സംഭാവന കലയുടെ ഭാരവാഹികള്‍ നേരിട്ട് അദ്ദേഹത്തിന്റെ കൈവശം ഏല്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്. നോബിള്‍ മാത്യു, ജയന് അമ്പാലി, ഹരീഷ് പാല, ദീലീപ് ഇളമത്ത്, ഡോ. വിപിന്‍ നായര്‍, ശ്രീകുമാര്‍ രാഘവന് ,അഭിലാഷ് പോള്‍, ദിലീപ് രവി, ശ്രീകുമാര്‍ ഏഷ്യാനെറ്റ്, ജോണ്‍ ആന്റണി, ട്രീസാ ജിഷ്ണു, സുരേന്ദ്രന് ജനാര്ദ്ധനന് ,രജനി പിള്ള, സുരേഷ് സാഗാ, ചന്ദ്രമോഹന്
അജിത്ത് ഷാജി, അനിതാ ഗിരീഷ്, സുദീഷ്, റജി ജോര്‍ജ്, അനിത ഗിരീഷ്, മാത്യു അബ്രഹാം, സാന്ദ്ര ജയസണ്, ഉണ്ണികൃഷ്ണന് ശ്രീകാന്ത്, മാത്യു ചാക്കോ, ജിലു ഉണ്ണികൃഷ്ണന് തുടങ്ങിയ അനുഗ്രഹീത ഗായകരാണ് ഓള് ഈസ് ഗോള്‍ഡില്‍ പങ്കെടുത്തത്. ജോണ്സണ്, ജംസിയും പരിപാടിയുടെ അവതാരകരായിരുന്നു. ഉസ്താദ് ഹോട്ടല്‍ സൗത്താപ്ടണിന്റെ സാരഥി കൊച്ചുമോന്റെ നേതൃത്വത്തില്‍ കലയുടെ ഭാരവാഹികള്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമായിരുന്നു. സൗത്താംപ്ടണ്‍ മലയാളികള്‍ മറക്കാനാവാത്ത് സായാഹ്നം സമ്മാനിച്ചാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് കൊടിയിറങ്ങിയത്. സിബി മാത്യു മേപ്രത്ത്, ജയ്സണ്‍ മാത്യു, ചാണ്ടി ഈരയില്‍ ജിഷ്ണു, നോബിള്‍ മാത്യു, ജയസണ് ടോം, ഉണ്ണികൃഷ്ണന് നായർ , റജി ജോര്‍ജ്ജ്, ലിസി ഉണ്ണികൃഷ്ണ്‍,ജോർജ് എടത്വാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.