CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 24 Seconds Ago
Breaking Now

ബൂംറയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസ്; ഈ റെക്കോര്‍ഡ് നേട്ടം കുറിച്ച ആദ്യ ഏഷ്യന്‍ ബൗളര്‍; റണ്ണൊഴുകുന്ന പിച്ചില്‍ കണ്ണടച്ച് തുറക്കുമ്പോള്‍ വിക്കറ്റ് മഴ

ആദ്യ ഇന്നിംഗ്‌സില്‍ അധികം തിളങ്ങാതെ പോയതിന്റെ കേട് രണ്ടാം ഇന്നിംഗ്‌സില്‍ ബൂംറ തീര്‍ത്തു.

ക്രിക്കറ്റ് ലോകത്തെ ബോസ് ആരെന്ന് ഇപ്പോള്‍ ചോദിച്ചാല്‍ മറ്റ് പേരുകള്‍ പറയാന്‍ ആരുമൊന്ന് മടിക്കും. കാരണം ഇന്ത്യയുടെ മുന്‍നിര പേസര്‍ ജസ്പ്രീത് ബൂംറ തന്നെ! ഹനുമന്ത വിഹാരി തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തികയ്ക്കാനായി കാത്തുനിന്നെങ്കിലും 93ല്‍ പുറത്തായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 

വിന്‍ഡീസിന് 419 റണ്‍ ജയിക്കാന്‍ ബാക്കിയുള്ളപ്പോള്‍ പിച്ച് റണ്ണൊഴുക്കിനെ തുണയ്ക്കുമെന്നും ഉറപ്പിച്ചു. പക്ഷെ അത്തരം തലവേദനകളെല്ലാം മാറ്റിവെച്ച് ജസ്പ്രീത് ബൂംറ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് വിക്കറ്റുകളുടെ പെരുമഴയാണ് തീര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ അധികം തിളങ്ങാതെ പോയതിന്റെ കേട് രണ്ടാം ഇന്നിംഗ്‌സില്‍ ബൂംറ തീര്‍ത്തു. എട്ട് ഓവര്‍ മാത്രം എറിഞ്ഞ് അഞ്ച് വിക്കറ്റുകളാണ് ബൂംറ നേടിയത്. 

ആദ്യ ഓവറില്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് ബൂംറയ്ക്ക് ഇരയായി തുടക്കം കുറിച്ചത്. കണ്ണടച്ച് കഴിയുന്നതിന് മുന്‍പ് 15ന് അഞ്ച് എന്ന നിലയിലേക്ക് വിന്‍ഡീസ് തരിപ്പണമായി. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സിന് ഒരു ഇന്ത്യന്‍ ബൗളര്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റ് നേട്ടം ഇതോടെ ബൂംറയുടെ പേരിലായി. നാല് വ്യത്യസ്ത പര്യടനങ്ങളില്‍ നിന്നുമായി 5 വിക്കറ്റ് നേട്ടങ്ങളും കുറിച്ചു. 

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വിന്‍ഡീസ് എന്നിവരുമായി ഈ നേട്ടം കുറിയ്ക്കുന്ന ഏഷ്യയിലെ ആദ്യ ബൗളര്‍ കൂടിയായി ഈ പേസര്‍. ഈ രാജ്യങ്ങളിലേക്ക് നടത്തിയ ആദ്യ പര്യടനത്തില്‍ തന്നെ ഈ നേട്ടങ്ങള്‍ കൊയ്‌തെന്നതും ശ്രദ്ധേയമാണ്. ഓരോ പന്തിന് പിന്നിലും ഏറെ അധ്വാനമുണ്ട്. ഒട്ട്‌സ്വിംഗ് എറിയാനും ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്, നേട്ടത്തിന് ശേഷം ബൂംറ പ്രതികരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.