Breaking Now

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി ആശയം ത്യജിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എംപി

ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി ആശയം ത്യജിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എം.പി. ജീവിതകാലം മുഴുവന്‍ തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയില്ലെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസ്സിലേക്ക് താന്‍ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങള്‍ കേവലം സീറ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ സാധിക്കില്ല' തരൂര്‍ പറഞ്ഞു

മതേതരത്വ ഇടമാണ് കോണ്‍ഗ്രസിന്റെതെന്നും ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വം സ്വീകരിച്ചാല്‍ പാര്‍ട്ടി ഇല്ലാകുമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് ഇന്ന് ശശി തരൂര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് തരൂരിന്റെ വിവാദ പ്രസ്താവന.

 




കൂടുതല്‍വാര്‍ത്തകള്‍.