CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 52 Seconds Ago
Breaking Now

ക്രിസ്ത്യന്‍ പള്ളികളിലെ പാട്ടുമാറ്റേണ്ട കാലം കഴിഞ്ഞു ; അലന്‍സിയര്‍

ക്രിസ്ത്യന്‍ പള്ളികളിലെ പാട്ടുമാറ്റേണ്ട കാലം കഴിഞ്ഞുവെന്ന വിമര്‍ശവുമായി നടന്‍ അലന്‍സിയര്‍ ലോപ്പസ് രംഗത്ത്. പള്ളികളില്‍ മരണത്തിന് ആലപിക്കുന്ന ഗാനം കേള്‍ക്കുമ്പോളാണ് തനിക്ക് ഏറ്റവും കൂടുതല്‍ സങ്കടം തോന്നാറുള്ളതെന്നും അതുകൊണ്ടു തന്നെ മരണത്തിന് പോകാറില്ലെന്ന് അലന്‍സിയര്‍ പറയന്നു.

മരണത്തിന് ഞാന്‍ പോകാറില്ല. കാരണം പള്ളിയ്ക്കകത്ത് ചെന്നു കഴിയുമ്പോള്‍ ഒരു പാട്ട് പാടും. ബോഡി എടുത്തു കഴിയുമ്പോള്‍. വീട്ടുകാര് കരയുന്നതിന് മുമ്പേ ഞാന്‍ കരഞ്ഞു പോകും. അത്രയ്ക്ക് സങ്കടം തരുന്ന പാട്ടാണ്. മനുഷ്യന്‍ സ്വര്‍ഗത്തേക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഇത്ര സങ്കടമെന്തിനാണ്. ഇത്രയും കരയിപ്പിക്കേണ്ട പാട്ടു പാടേണ്ട കാര്യം എന്താ? പാട്ടു മാറ്റേണ്ട കാര്യം കഴിഞ്ഞു. തമിഴ്‌നാട്ടിലൊക്കെ കാണിക്കുന്ന പോലെ കൊട്ടു പാട്ടുമൊക്കെയാണ് വേണ്ടത്. സന്തോഷത്തോടെ യാത്രയാക്കണ്ടേ? ഈ വൃത്തികെട്ട ലോകത്തു നിന്ന് രക്ഷപ്പെട്ടു പോകുന്ന മനുഷ്യനെ അങ്ങനെയല്ലേ യാത്രയാക്കേണ്ടത്. ഇത് ചുമ്മാ കരയിപ്പിച്ച്. മണ്ണിലേക്ക് വന്നവന്‍ മണ്ണിലേക്ക് തന്നെയല്ലേ പോകേണ്ടത്.അതില്‍ കരയേണ്ട കാര്യമെന്താ? അതില്‍ സംഗീതം കൊടുത്ത് ദുഖിപ്പിച്ച്. മരണം കാണാന്‍ പോലും സമ്മതിക്കാതെ, അലന്‍സിയര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.