CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 12 Minutes 45 Seconds Ago
Breaking Now

ഇത് ഇന്ത്യയാണ്, ഹിന്ദിയയല്ല ; അമിത് ഷായ്ക്ക് മറുപടിയുമായി എം കെ സ്റ്റാലിന്‍

അമിത് ഷായുടെ വാക്കുകളെ അനുകൂലിച്ച് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും രംഗത്തെത്തിയിരുന്നു.

അമിത് ഷായ്ക്ക് മറുപടിയുമായി ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. 'ഇത് ഇന്ത്യയാണ്, ഹിന്ദിയയല്ല' ,സ്റ്റാലിന്‍ പറഞ്ഞു.'ഹിന്ദി ദിവസു'മായി ബന്ധപ്പെട്ട് ഹിന്ദി ദേശീയ ഭാഷയാക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ വാക്കുകളെ അനുകൂലിച്ച് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത് വേദനിപ്പിക്കുന്നതും അപലപനീയവുമാണ്. ഹിന്ദി ആധിപത്യ ശ്രമങ്ങള്‍ മൂലം അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ ഡി.എം.കെ മടി കാണിക്കില്ല. തമിഴ് നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസാസുദീന്‍ ഒവൈസി എന്നിവരും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുമുന്‍പ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിര്‍ദേശം ദക്ഷിണേന്ത്യയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.