കെജിഎഫ് ഒന്നാം ഭാഗം പ്രേക്ഷകരെ വിസ്മയിപ്പിച്ച് കടന്നുപോയി. ഇപ്പോള്‍ കെജിഎഫ് 2-വിനായി കാത്തിരിക്കുകയാണ് ആരാധകര്‍. യഷ് റോക്കി ഭായിയായി എത്തിയ കെജിഎഫ് രണ്ടാം ഭാഗത്തില്‍ ആരാധകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. പ്രധാന വില്ലനായ അധീരയായി സഞ്ജയ് ദത്ത് എത്തുന്നുവെന്നതാണ് ഈ ആകര്‍ഷണീയത.
വില്ലന്റെ സഹോദരനായ അധീരയായി പ്രത്യക്ഷപ്പെടുമ്പോള്‍ പ്രതികാരം തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കെജിഎഫ് 2-വിലേക്ക് താന്‍ എത്താന്‍ ഭാര്യ മാന്യത ഒരു കാരണമായെന്നും അദ്ദേഹം പറയുന്നു. 'മാന്യതയ്ക്ക് ഞാന്‍ ആ റോള്‍ ചെയ്യുന്നത് കാണണമെന്ന് നിര്‍ബന്ധമായിരുന്നു', സഞ്ജയ് ദത്ത് വ്യക്തമാക്കി.
വില്ലന്‍ വേഷങ്ങളില്‍ മുന്‍പും തിളങ്ങിയിട്ടുള്ള സഞ്ജയ് ദത്ത് ചിത്രത്തിന്റെ ഭാഗമാകുന്നതോടെ കെജിഎഫ് 2 ഇന്ത്യ ഒട്ടാകെ പുതുതരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം 2020 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. കെജിഎഫിന് പുറമെ പ്രഥ്വിരാജ് ചൗഹാന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുന്നുണ്ട്.