CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 59 Minutes 36 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പെരുമ്പാമ്പിനേയും മുതലയേയും അയക്കാനൊരുങ്ങി ; ഗായികയ്‌ക്കെതിരെ നിയമ നടപടി

ലാഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയേയും പെരുമ്പാമ്പുകളേയും ഉപയോഗിച്ചായിരുന്നു ഭീഷണി.

പെരുമ്പാമ്പിനെയും മറ്റ് ജീവികളേയുമെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ഗായികയ്‌ക്കെതിരെ നിയമ നടപടി. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു റാബിയുടെ പ്രചാരണം. മുതല, നാലു കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു.

ലാഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയേയും പെരുമ്പാമ്പുകളേയും ഉപയോഗിച്ചായിരുന്നു ഭീഷണി. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍.

താന്‍ ഒരു കശ്മീരി യുവതിയാണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിയ്ക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നും റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.