CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 59 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ട്രയാത്‌ലണില്‍ വിജയിച്ച് ഇന്ത്യക്കാരന്‍; വണ്ണം കുറയ്ക്കാന്‍ ഇറങ്ങിയ അഭിഭാഷകന്‍ ചരിത്രം തിരുത്തിയത് റെക്കോര്‍ഡ് വേഗത്തില്‍

ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്നും ഡോവറിലേക്കുള്ള ഓട്ടത്തോടെയാണ് എന്‍ഡ്യൂറോമാന്‍ ആരംഭിക്കുക

കടുപ്പമേറിയ കായിക ഇനങ്ങളില്‍ ഇന്ത്യക്കാരുടെ പേര് പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. ആ കുറവ് നികത്തി റെക്കോര്‍ഡ് നേട്ടം കൊയ്തിരിക്കുകയാണ് 42-കാരനായ മായാങ്ക് വൈദ്. ഹോങ്കോംഗില്‍ ലീഗല്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന മായാങ്ക് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മത്സരമാണ് പൂര്‍ത്തിയാക്കിയത്. 

50 മണിക്കൂര്‍ 24 മിനിറ്റ് റെക്കോര്‍ഡ് കുറിച്ചാണ് എന്‍ഡ്യൂറോമാന്‍ ട്രയാത്‌ലണ്‍ മായാങ്ക് വൈദ് വിദയിച്ചത്. ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്നും ഡോവറിലേക്കുള്ള ഓട്ടത്തോടെയാണ് എന്‍ഡ്യൂറോമാന്‍ ആരംഭിക്കുക. ഇതിന് ശേഷം ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കണം. ഫ്രാന്‍സിലെ കലായിസില്‍ എത്തിയ ശേഷം പാരീസിലെ ആര്‍ക് ഡി ട്രയോംഫിലേക്ക് ദീര്‍ഘദൂര സൈക്കിള്‍ റേസ് കൂടി പൂര്‍ത്തിയാക്കിയാലാണ് വിജയം കൈവരിക്കുക. 

ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനെയെര്‍ കുറിച്ച 52 മണിക്കൂര്‍ 30 മിനിറ്റ് എന്ന റെക്കോര്‍ഡാണ് ഇന്ത്യക്കാരനായ അഭിഭാഷകന്‍ കരസ്ഥമാക്കിയത്. ഈ മത്സരം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ 44-ാമത്തെ മാത്രം വ്യക്തിയാണ് വൈദ്. ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ആളും ഇദ്ദേഹം തന്നെ. 

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ നിന്നുള്ള വൈദ് 10 വര്‍ഷം മുന്‍പാണ് ഹോങ്കോംഗിലെത്തിയത്. ലണ്ടനില്‍ നിന്നും പാരീസിലേക്ക് നടത്തുന്ന മത്സരത്തില്‍ അത്‌ലറ്റുകളുടെ കായികക്ഷമതയുടെ പാരമ്യത പരീക്ഷിക്കപ്പെടും. ഇംഗ്ലീഷ് ചാനലില്‍ 42.5 കിലോമീറ്ററാണ് വൈദ് നീന്തിക്കയറിയത്. 

അമിതവണ്ണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആരംഭിച്ച പദ്ധതിയാണ് മായാങ്ക് വൈദിനെ ഈ വിജയത്തില്‍ എത്തിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.