കന്നഡ കര്‍ണാടകയിലെ പ്രധാന ഭാഷയാണെന്നും സംസ്ഥാനം അതിന്റെ പ്രാധാന്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
'നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കര്‍ണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങള്‍ ഒരിക്കലും അതിന്റെ പ്രാധാന്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല, കന്നഡയെയും നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' യെദ്യൂരപ്പ ട്വീറ്റ് ചെയ്തു
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ന് കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുന്ന ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്ത് ഒരു ഏകീകൃത ഭാഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറഞ്ഞിരുന്നു, ഹിന്ദിയെ രാജ്യത്തിന്റെ ദേശീയ ഭാഷയാക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു.