CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 12 Seconds Ago
Breaking Now

ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ മോദിയ്‌ക്കൊപ്പം ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് പാകിസ്ഥാനിട്ടുള്ള കുത്തെന്ന് മുന്‍ പാക് അംബാസിഡര്‍

'പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രസിഡന്റ് ട്രംപ് അതിഥിയായി സ്വീകരിച്ചിരിക്കാം. എന്നാല്‍ പ്രധാനമന്ത്രി മോദിയെയാണ് അദ്ദേഹം കൂട്ടാളിയും, സുഹൃത്തുമായി കരുതുന്നത്', ഹഖാനി പ്രതികരിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പാകിസ്ഥാനുള്ള ശക്തമായ സന്ദേശമെന്ന് മുന്‍ മുതിര്‍ന്ന പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍. സെപ്റ്റംബര്‍ 22ന് ഹൂസ്റ്റണിലാണ് പരിപാടി. ചടങ്ങിനെത്തുമെന്ന ട്രംപിന്റെ തീരുമാനം അദ്ദേഹം മോദിയെ സുഹൃത്തും, കൂട്ടാളിയുമായി കണക്കാക്കുന്നതിന്റെ തെളിവാണെന്ന് യുഎസ് മുന്‍ പാക് അംബാസിഡര്‍ ഹുസൈന്‍ ഹഖാനി പറഞ്ഞു. 

'പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രസിഡന്റ് ട്രംപ് അതിഥിയായി സ്വീകരിച്ചിരിക്കാം. എന്നാല്‍ പ്രധാനമന്ത്രി മോദിയെയാണ് അദ്ദേഹം കൂട്ടാളിയും, സുഹൃത്തുമായി കരുതുന്നത്', ഹഖാനി പ്രതികരിച്ചു. പാകിസ്ഥാനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഈ 63കാരന്‍ നിലവില്‍ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് & സെന്‍ഡ്രല്‍ ഏഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറാണ്. 

വാഷിംഗ്ടണില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ സന്ദര്‍ശനം യുഎസ്പാക് ബന്ധത്തില്‍ മാറ്റമുണ്ടാക്കിയെന്ന് കരുതിയവരെ മോദി ഈവന്റ് നിരാശരാക്കും, മോദിയുടെ മെഗാ ഹൂസ്റ്റണ്‍ റാലിയില്‍ ട്രംപ് എത്തുമെന്ന വൈറ്റ് ഹൗസ് പ്രഖ്യാപനത്തോട് ഹഖാനി പ്രതികരിച്ചു. 50,000 ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുക്കുന്ന പരിപാടി യുഎസ് ഇന്ത്യ സ്ട്രാറ്റജിക് & പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് സംഘടിപ്പിക്കുന്നത്. 

ഇരുനേതാക്കളും ഒരുമിച്ച് എത്തുന്നത് യുഎസ്ഇന്ത്യ ബന്ധം സ്വാഭാവികമായ രീതിയില്‍ പുരോഗമിക്കാന്‍ കാരണമാകുമെന്ന് യുഎസ്‌ഐഎസ്പിഎഫ് പ്രസിഡന്റ് മുകേഷ് അഖി പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.