CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 35 Seconds Ago
Breaking Now

എഫ്16 യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ടില്‍ രക്ഷപ്പെട്ട പൈലറ്റ് കനത്ത വൈദ്യുതിപ്രവാഹമുള്ള കമ്പിയില്‍ മണിക്കൂറുകളോളം കുരുങ്ങി

പൈലറ്റിന് വൈദ്യുത ആഘാതം ഏല്‍ക്കാതെ രക്ഷിക്കാന്‍ ലൈന്‍ ഓഫാക്കിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം.

ഒരു ബെല്‍ജിയന്‍ എഫ്16 യുദ്ധവിമാനം ഫ്രാന്‍സില്‍ തകര്‍ന്നുവീണ് വീട് തകരുകയും, പാടത്തിന് തീപിടിക്കുകയും, രക്ഷപ്പെട്ട പൈലറ്റ് മണിക്കൂറുകളോളം കടുത്ത വൈത്യുതിപ്രവാഹമുള്ള ഇലക്ട്രിക് കമ്പിയില്‍ തൂങ്ങിക്കിടക്കാനും കാരണമായി. തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റിന്റെ പാരച്യൂട്ട് വൈദ്യുതി കമ്പിയില്‍ കുരുങ്ങിയതോടെ എമര്‍ജന്‍സി ജീവനക്കാര്‍ എത്തിയാണ് ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ എത്തിച്ചത്. 

പൈലറ്റിന് വൈദ്യുത ആഘാതം ഏല്‍ക്കാതെ രക്ഷിക്കാന്‍ ലൈന്‍ ഓഫാക്കിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. കൂടാതെ ഫയര്‍ ക്രൂ വീട്ടിലെയും, പാടശേഖരത്തിലെയും തീ അണയ്ക്കാനും യത്‌നിച്ചു. 

ബ്രിട്ടാനിയിലെ ലൂവിംഗര്‍ പട്ടണത്തിലെ വീടിന്റെ മേല്‍ക്കൂരയാണ് വിമാനത്തിന്റെ ചിറക്കൊണ്ട് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നു പ്രായമായവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും ഞെട്ടലിലാണ്. ബെല്‍ജിയത്തില്‍ നിന്നും ഫ്രാന്‍സിലെ നേവി എയര്‍ ബേസിലേക്ക് സഞ്ചരിക്കവെയാണ് യുദ്ധവിമാനം അപകടത്തില്‍ പെട്ടത്. 

രണ്ട് പൈലറ്റുമാരാണ് യുദ്ധവിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ സുരക്ഷിതമായി താഴെ ഇറങ്ങിയപ്പോള്‍ രണ്ടാമത്തെ പൈലറ്റിന്റെ പാരച്യൂട്ടാണ് വൈദ്യുതി കമ്പിയില്‍ കുടുങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.