CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 22 Seconds Ago
Breaking Now

ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഏഷ്യന്‍ വംശജനായ ആണ്‍കുട്ടിക്ക് നേരെ തെരുവില്‍ വംശീയ അതിക്രമം; രക്ഷിക്കാനെത്തിയ 50-കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അക്രമികള്‍ സ്ഥലംവിട്ടു; താടിയെല്ലിനും പൊട്ടല്‍; ഹീറോ നേരിട്ടത് നിരവധി ഓപ്പറേഷനുകള്‍

ബോധം ഉണര്‍ന്ന പ്യോട്ട് വീട്ടിലേക്ക് ചോരയില്‍ കുളിച്ചാണ് തിരിച്ചെത്തിയത്

തെരുവില്‍ നടന്ന വംശീയ അതിക്രമം തടയാനെത്തിയ മനുഷ്യന്റെ മൂക്കിടിച്ച് തകര്‍ത്ത അക്രമികള്‍, താടിയെല്ലും തകര്‍ത്ത് സ്ഥലംവിട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹള്‍മില്‍ വെച്ചാണ് രണ്ട് പുരുഷന്‍മാര്‍ ഒരു ആണ്‍കുട്ടിയെ വംശീയമായി അധിക്ഷേപിക്കുകയും ഇടിക്കുകയും ചെയ്യുന്നത് ക്ലൈവ് പ്യോട്ട് കാണുന്നത്. ഒമാനില്‍ മന്ത്രിതല ഉപദേശകനായിരുന്ന 50-കാരന്‍ ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ നടത്തിവരികയാണ്. 

ഇരയോട് ഇംഗ്ലീഷ് പറയാന്‍ ആക്രോശിച്ച അക്രമികള്‍ ആണ്‍കുട്ടിയെ ഇടിച്ച് താഴെ വീഴ്ത്തുന്നതും കണ്ടതോടെയാണ് രക്ഷകനായി ക്ലൈവ് പ്യോട്ട് ഓടിയെത്തിയത്. 'വീടിന് പുറത്ത് ബഹളം കേട്ടാണ് പുറത്തുവന്നത്. രണ്ട് പേര്‍ ഒരു ഏഷ്യന്‍ ആണ്‍കുട്ടിയെ ഓടിച്ചിട്ട് ഇടിക്കുന്നതായി കണ്ടു. ഇടിയേറ്റ് കുട്ടി നിലത്തുവീണു. മുഖത്ത് ഇടിക്കുന്നത് തുടര്‍ന്ന് 'ഇംഗ്ലീഷ് പറയെടാ' എന്ന് ആക്രോശിക്കുന്നുണ്ടായി അവര്‍', പ്യോട്ട് വിശദീകരിച്ചു. 

തുടര്‍ച്ചയായി മുഖത്ത് അടിക്കുന്നത് കണ്ടതോടെ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇദ്ദേഹം രംഗത്തെത്തി. ഇതിന് ശേഷം എന്തൊക്കെ നടന്നെന്ന് കൃത്യമായി പ്യോട്ടിന് ഓര്‍മ്മയില്ല. അടുത്തത് താനാണ് എന്നു പറഞ്ഞ് അക്രമികള്‍ ഇദ്ദേഹത്തിന് നേരെ തിരിഞ്ഞു. ഇടിയേറ്റ് വീണ പ്യോട്ടിന്റെ ബോധവും മറഞ്ഞു. അക്രമികള്‍ അടുത്തുള്ള പബ്ബിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. 

ബോധം ഉണര്‍ന്ന പ്യോട്ട് വീട്ടിലേക്ക് ചോരയില്‍ കുളിച്ചാണ് തിരിച്ചെത്തിയത്. പോലീസില്‍ വിളിച്ച് കാര്യം അറിയിച്ചപ്പോള്‍ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂക്ക് ഒടിഞ്ഞതിന് പുറമെ താടിയെല്ലും പൊട്ടി. വംശീയ വിദ്വേഷം പടര്‍ത്തുന്ന ഇത്തരം അക്രമങ്ങള്‍ സംഭവിച്ചതിലാണ് തന്റെ ശരീരത്തിന് ഏറ്റ മുറിവുകളേക്കാള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. പ്യോട്ടിനെ പരിചയം ഉള്ളവരെല്ലാം ഏറെ രോഷത്തിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.