CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 28 Seconds Ago
Breaking Now

ബ്രിട്ടനിലെ പ്രൈവറ്റ് സ്‌കൂളുകള്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച് ലേബര്‍; സ്വതന്ത്ര വിദ്യാഭ്യാസ മേഖലയ്ക്ക് പൂട്ടിടാന്‍ അനുകൂലിച്ച് ആക്ടിവിസ്റ്റുകള്‍; അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ നയം ഉള്‍പ്പെടുത്താന്‍ ജെറമി കോര്‍ബിന്‍

പല മുതിര്‍ന്ന ലേബര്‍ നേതാക്കളുടെ മക്കള്‍ക്കും സ്വകാര്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്നത് വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കും

രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ലേബര്‍ പാര്‍ട്ടി പ്രചരണം ആരംഭിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിന്റെ പ്രകടന പത്രികയില്‍ ഈ നയം ഉള്‍പ്പെടുത്താന്‍ ആക്ടിവിസ്റ്റുകള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് ഇത്. ബ്രൈറ്റണില്‍ ചേര്‍ന്ന ലേബര്‍ പാര്‍ട്ടി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയെ സ്റ്റേറ്റ് സെക്ടറിലേക്ക് ചേര്‍ക്കാന്‍ ആഹ്വാനം ചെയ്തത്. 

അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ അധികാരത്തില്‍ എത്തുകയും നയവുമായി മുന്നോട്ട് പോകുകയും ചെയ്താല്‍ യുകെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കുന്ന നടപടികളാകും സ്വീകരിക്കുക. പാര്‍ട്ടിയുടെ ദേശീയ അജണ്ടയെ വളര്‍ത്താനും ഇത് സഹായകമാകും. അതേസമയം ആക്ടിവിസ്റ്റുകള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഈ നയത്തെ കോര്‍ബിന്‍ അനുകൂലിക്കുമോയെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ശ്രോതസ്സുകള്‍ തയ്യാറായിട്ടില്ല. 

കോണ്‍ഫറന്‍സില്‍ മുന്നോട്ട് വെച്ച പോളിസി തീരുമാനങ്ങള്‍ക്കൊപ്പം ജെറമി കോര്‍ബിന്‍ നിലയുറപ്പിക്കുമെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കുന്നത്. ലേബര്‍ എഗെയിന്‍സ്റ്റ് പ്രൈവറ്റ് സ്‌കൂള്‍സ് ക്യാംപെയിനാണ് ഈ നയവുമായി മുന്നോട്ട് വന്നത്. നിരവധി മുതിര്‍ന്ന നേതാക്കള്‍ നയത്തിന് പിന്തുണ നല്‍കുന്നു. സാധാരണക്കാരായ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. 

എന്നിരുന്നാലും പല മുതിര്‍ന്ന ലേബര്‍ നേതാക്കളുടെ മക്കള്‍ക്കും സ്വകാര്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്നത് വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കും. ഡയാന്‍ ആബട്ട്, ഷാമി ചക്രബര്‍ത്തി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മക്കള്‍ പ്രൈവറ്റായി പഠിച്ചവരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.