ഇന്ത്യയുടെ ടെന്നീസ് സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സാനിയ മിര്‍സ. എന്നാല്‍ ടെന്നീസ് കളിക്കുന്നത് നിര്‍ത്തിക്കൊള്ളാന്‍ ഉപദേശം കേട്ട ഒരു കാലം തനിക്ക് ഉണ്ടായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തുന്നു. വെയിലത്ത് കളിച്ച് നിറം കുറഞ്ഞ് പോയാല്‍ വിവാഹം കഴിക്കാന്‍ ആളെ കിട്ടില്ലെന്നായിരുന്നു സാനിയ മിര്‍സയ്ക്ക് കുട്ടി ആയിരക്കവെ കേട്ട ഉപദേശം.
മൂന്ന് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തം പേരിലുള്ള സാനിയ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും വിജയിച്ച വനിതാ ടെന്നീസ് താരമാണ് ഇന്നും സാനിയ. 2007 മധ്യത്തില്‍ സിംഗിള്‍സ് പട്ടികയില്‍ 27ാം റാങ്ക് വരെ അവര്‍ എത്തിയിരുന്നു.
ഒരു കായിക ഇനം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ കറുത്ത് പോകുമെന്ന് രക്ഷിതാക്കളും, അയല്‍ക്കാരും, ബന്ധുക്കളും നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. എട്ടാം വയസ്സ് മുതല്‍ ഈ ഉപദേശം ഞാന്‍ കേട്ടു. വെയില്‍ കൊണ്ട് കറുത്താല്‍ എന്നെ വിവാഹം ചെയ്യാന്‍ ആരും തയ്യാറാകില്ലെന്നായിരുന്നു അവരുടെ ചിന്ത. കുട്ടി ആയിരുന്നത് കൊണ്ട് അതൊന്നും കാര്യമാക്കിയില്ല, 32കാരി പറയുന്നു.
പെണ്‍കുട്ടികള്‍ സൗന്ദര്യത്തോടെ, വെളുത്ത് ഇരിക്കണമെന്ന സംസ്‌കാരം ഇപ്പോഴും ഒളിച്ച് കിടക്കുന്നുണ്ട്. എന്ത് കൊണ്ടാണ് ഈ അവസ്ഥയെന്ന് അറിയില്ല. ഈ സംസ്‌കാരം മാറേണ്ടതാണ്, സാനിയ കൂട്ടിച്ചേര്‍ത്തു.