134 അടി നീളവും 2000 കിലോ ഭാരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ അന്നാക്കോണ്ടയെ കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ആമസോണ്‍ വനത്തില്‍ വച്ച് ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാന്‍ഡോകള്‍ പാമ്പിനെ വധിച്ചെന്നായിരുന്നു പ്രചാരണം. 250 മനുഷ്യരേയും 2300 മൃഗങ്ങളേയും വിഴുങ്ങിയ പാമ്പിനെ 37 ദിവസമെടുത്താണ് കൊന്നതെന്നും വാര്‍ത്ത പ്രചരിച്ചു.
എന്നാലിത് വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രവും വാര്‍ത്തയുമാണ് പ്രചരിക്കുന്നത്. ഇതുവരെ 124000 പേര്‍ ഷെയര്‍ ചെയ്ത ഈ വാര്‍ത്ത ആരോ മെനഞ്ഞുണ്ടാക്കിയതെന്ന് വ്യക്തം.