CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 3 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 20% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഐസ്‌ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്; എന്‍എച്ച്എസിന് പുറമെ ആംബുലന്‍സ്, സായുധസേനാ വിഭാഗങ്ങള്‍ക്കും ഓഫര്‍; ഷോപ്പിംഗിന് എത്തുമ്പോള്‍ ഒഫീഷ്യല്‍ ഐഡി കൈയില്‍ സൂക്ഷിക്കുക; ഓഫര്‍ 8 ദിവസം മാത്രം

എന്‍എച്ച്എസ് പോലുള്ള അവശ്യ സേവനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നന്ദി സൂചകമായാണ് ഈ ഡിസ്‌കൗണ്ട് ഒരുക്കുന്നതെന്ന് ഐസ്‌ലാന്‍ഡ്

എമര്‍ജന്‍സി സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഐസ്‌ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റുകള്‍. അവരുടെ ഫുഡ് ഷോപ്പുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യാനെത്തുന്ന എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും പുറമെ പോലീസ്, ഫയര്‍ സര്‍വ്വീസ്, ആംബുലന്‍സ്, കോസ്റ്റ്ഗാര്‍ഡ്, ആര്‍എന്‍എല്‍ഐ, സായുധസേനകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കും. ഡിസ്‌കൗണ്ട് നേടാന്‍ ഒഫീഷ്യല്‍ ഐഡി അല്ലെങ്കില്‍ ബ്ലൂ ലൈറ്റ് കാര്‍ഡ് സ്റ്റോറില്‍ കാണിക്കുകയാണ് വേണ്ടത്. 

ഒക്ടോബര്‍ 14 തിങ്കളാഴ്ച ആരംഭിച്ച് എട്ട് ദിവസത്തേക്കാണ് ഓഫര്‍ പ്രാബല്യത്തിലുണ്ടാവുക. സൂപ്പര്‍മാര്‍ക്കറ്റിലെ ജനപ്രിയമായ 1 പൗണ്ട് ഉത്പന്നങ്ങള്‍ 10 ലാര്‍ജ്ജ് എഗ്ഗ്, ഹെയിന്‍സ് കെച്ചപ്പ്, ബീഫ് ലസാഗ്നെ തുടങ്ങിയവ വെറും 80 പെന്‍സിന് വാങ്ങാം. യുകെയിലെ തങ്ങളുടെ 900 സ്റ്റോറുകളിലും ഐസ്‌ലാന്‍ഡ് ഈ ഓഫര്‍ ലഭ്യമാക്കുന്നുണ്ട്. 

എന്‍എച്ച്എസ് പോലുള്ള അവശ്യ സേവനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നന്ദി സൂചകമായാണ് ഈ ഡിസ്‌കൗണ്ട് ഒരുക്കുന്നതെന്ന് ഐസ്‌ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് പറയുന്നു. 'മറ്റുള്ളവരെ പോലെ തന്നെ നമ്മുടെ എന്‍എച്ച്എസ് പോലുള്ള എമര്‍ജന്‍സി സര്‍വ്വീസുകളിലും, സായുധസേനകളിലും ജോലി വര്‍ഷത്തിലെ ഓരോ ദിവസവും ജോലി ചെയ്യുന്ന ഓരോരുത്തരുടെയും സേവനത്തില്‍ അഭിമാനം കൊള്ളുകയാണ്. കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഈ ആളുകളുടെ സഹായമാണ് നമ്മള്‍ തേടുന്നത്', ഐസ്‌ലാന്‍ഡ് സ്ഥാപകന്‍ സര്‍ മാല്‍കം വാക്കര്‍ ചൂണ്ടിക്കാണിച്ചു. 

മറ്റുള്ളവരെ രക്ഷിക്കാനും സംരക്ഷിക്കാനുമായി ജോലി ചെയ്യുന്നവര്‍ക്ക് വലിയ നന്ദി അറിയിക്കാനാണ് ഐസ്‌ലാന്‍ഡ് ഈ ഓഫര്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 14 മുതല്‍ എട്ട് ദിവസം നീളുന്ന ഡിസ്‌കൗണ്ട് അടുത്ത തിങ്കളാഴ്ച അവസാനിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.