CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 1 Minutes 9 Seconds Ago
Breaking Now

അമ്മ അബോര്‍ഷന്‍ വിസമ്മതിച്ചു; മൂന്ന് കാലുകളും, രണ്ട് ജനനേന്ദ്രിയങ്ങളുമായി പിറന്ന കുഞ്ഞിനെ രക്ഷിച്ചെടുത്ത് ഡോക്ടര്‍മാര്‍; ഓപ്പറേഷന്‍ അത്ഭുതം!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പൂര്‍ണ്ണവളര്‍ച്ച എത്താതെ പോയ ഇരട്ട കുഞ്ഞിന്റെ കാലാണ് ഈ ആണ്‍കുഞ്ഞില്‍ ഒട്ടിച്ചേര്‍ന്നതെന്നാണ് മോസ്‌കോയിലെ ഡോക്ടര്‍മാര്‍ കരുതുന്നത്.

അബോര്‍ഷന്‍ ചെയ്യാന്‍ അമ്മ വിസമ്മതിച്ചതോടെ മൂന്ന് കാലുകളുമായി പിറന്നുവീണ കുഞ്ഞിനെ രക്ഷിച്ച് ഡോക്ടര്‍മാര്‍. അധികമായി രൂപമെടുത്ത അവയവങ്ങളുടെ ചിത്രങ്ങളും, ഇത് നീക്കിയ ശേഷമുള്ള ചിത്രവും ഡോക്ടര്‍മാര്‍ പുറത്തുവിട്ടു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പൂര്‍ണ്ണവളര്‍ച്ച എത്താതെ പോയ ഇരട്ട കുഞ്ഞിന്റെ കാലാണ് ഈ ആണ്‍കുഞ്ഞില്‍ ഒട്ടിച്ചേര്‍ന്നതെന്നാണ് മോസ്‌കോയിലെ ഡോക്ടര്‍മാര്‍ കരുതുന്നത്. 

രണ്ട് സാധാരണ കാലുകള്‍ക്ക് ഇടയിലാണ് മൂന്നാമത്തെ കാല്‍ വളര്‍ന്നത്. രണ്ട് ജനനേന്ദ്രിയങ്ങളും, രണ്ട് മൂത്രാശയങ്ങളും ഉണ്ടായിരുന്നെങ്കിലും മലദ്വാരം രൂപപ്പെട്ടിരുന്നില്ല. ഒരു പതിവ് സ്‌കാന്‍ നടത്തുന്നതിന് ഇടെയാണ് അധികമായി അവയവങ്ങള്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

എന്നാല്‍ അബോര്‍ഷന്‍ നടത്താന്‍ അമ്മ തയ്യാറായില്ല. കുഞ്ഞിനെ സാധാരണ രീതിയില്‍ തന്നെ പ്രസവിക്കുകയും ചെയ്തു. ഇതിന് ശേഷം മലവിസര്‍ജ്ജനം സാധ്യമാക്കാന്‍ പിറന്നതിന് പിന്നാലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മോസ്‌കോയിലെ ഹോളി വ്‌ളാദിമര്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ ഒരു മാസത്തിന് ശേഷം അധികമായി വളര്‍ന്ന കാലും ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. 

അധികമായുള്ള ജനനേന്ദ്രിയവും, മൂത്രനാളിയും നീക്കം ചെയ്തതോടെ കുഞ്ഞ് സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.