CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 18 Seconds Ago
Breaking Now

മദര്‍ മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ; വത്തിക്കാന്‍ ഒരുങ്ങി ; ജന്മ നാട്ടിലും ആഘോഷം

1999 ജൂണ്‍ 28 ന് ജോണ്‍ പോള്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2000 ഏപ്രില്‍ 9 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

സ്ത്രീകള്‍ക്ക് പൊതുസമൂഹം കല്‍പ്പിച്ചിരുന്ന വിലക്കുകളെ അതിജീവിച്ച് കുടുംബം കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക്. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വത്തിക്കാനില്‍, അനേക ലക്ഷങ്ങളുടെ സാന്നിദ്ധ്യത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും.

ഇരിങ്ങാലക്കുട രൂപതയില്‍ പുത്തന്‍ചിറ ദേശത്ത് 1876 ഏപ്രില്‍ 26 നായിരുന്നു ജനനം. പുത്തന്‍ചിറ ചിറമേല്‍ മങ്കിടിയാന്‍ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകള്‍ക്ക് ചെറിയ പ്രായം മുതലേ ദൈവസ്‌നേഹം പ്രകടമായിരുന്നു. തുടക്കം മുതലേ കുടുംബംഗങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച പ്രവര്‍ത്തനം. ക്രിസ്തുവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തില്‍ വിശ്വസിച്ചു. 1913 ല്‍ ആശ്രമ ജീവിതം ആഗ്രഹിച്ച് ഏകാന്തഭവനം നിര്‍മ്മിച്ചത് ഹോളി ഫാമിലി സന്യാസി സമൂഹത്തിന് അടിത്തറയായി. 1914 മേയ് 14 ന് പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. 

സ്ത്രീകള്‍ പുറത്തിറങ്ങുന്നതും പൊതുപ്രവര്‍ത്തനം നടത്തുന്നതും അനുവദനീയമല്ലാത്ത കാലഘട്ടത്തില്‍ അതിനെയെല്ലാം മറികടന്നു. ജാതിമത ഭേദമെന്യേ കുടുംബങ്ങളെ ഉദ്ധരിച്ചു. ജോസഫ് വിതയത്തിലച്ചന്റെ പ്രോത്സാഹനം കരുത്തുപകര്‍ന്നു. പഞ്ചക്ഷതങ്ങള്‍, പീഡാനുഭവ മുറിപ്പാടുകള്‍, ദര്‍ശനങ്ങള്‍, വെളിപാടുകള്‍ തുടങ്ങിയ ആത്മീയ അനുഭവങ്ങള്‍ ലഭിച്ചാണ് 1926 ജൂണ്‍ 8 ന് അമ്പതാം വയസില്‍ ത്രേസ്യ ദിവംഗതയായത്. 1999 ജൂണ്‍ 28 ന് ജോണ്‍ പോള്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2000 ഏപ്രില്‍ 9 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള് മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാരന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മദര്‍ മറിയം ത്രേസ്യയ്‌ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്ററി ന്യൂമാന്‍, ഇറ്റാലിയന്‍ സന്യാസ സഭാംഗം ജുസെപ്പീന വന്നീനി, ബ്രസീലിയന്‍ സന്യാസ സഭാംഗം ദുള്‍ചെ ലോപസ് പൊന്തെസ്, സ്വറ്റ്‌സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭാംഗം മര്‍ഗരീത്ത ബെയ് എന്നിവര്‍ വിശുദ്ധരാകുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.