CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 30 Seconds Ago
Breaking Now

മനസും ശരീരവും ഒരുങ്ങി ; ഗര്‍ഭകാലത്തെ ബിക്കിനി ചിത്രവുമായി ലിസ ഹെയ്ഡന്‍

ഗര്‍ഭകാലത്തെ ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച നടിമാരുടെ പട്ടികയിലേക്ക് ലിസ ഹെയ്ഡനും. നേരത്തെ സമീറ റെഡ്ഡിയും എമി ജാക്‌സണും സോഷ്യല്‍? മീഡിയയില്‍ പങ്കുവച്ച ഗര്‍ഭകാല ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗ!ര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചത്.. രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ് ലിസ ഹെയ്ഡന്‍.

ഗര്‍ഭ കാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ബിക്കിനി ധരിച്ച ചിത്രങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുള്ള മനസ്സും എങ്ങനെ സൃഷ്ടിക്കാം എന്ന് ലിസ കാട്ടിത്തരുന്നു ക്വീന്‍ ക്വീന്‍, ഹൗസ്ഫുള്‍ 3 തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ ഹെയ്ഡന്‍.

ഗര്‍ഭ കാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുള്ള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനില്‍ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എന്ന് ലിസ തമാശയായി പറയുന്നുണ്ട്. 2016ലായിരുന്നു ഡിനോ ലല്‍വാനിയുമായി ലിസയുടെ വിവാഹം. സാക്ക് എന്ന ഒരു മകന്‍ കൂടിയുണ്ട് ലിസഡിനോ ദമ്പതികള്‍ക്ക്.

 




കൂടുതല്‍വാര്‍ത്തകള്‍.