CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 34 Seconds Ago
Breaking Now

ബോളിവുഡിലുള്ളവര്‍ക്ക് തൊലിക്കട്ടി കൂടുതല്‍ ; തമിഴ് സിനിമാ രംഗത്തുള്ളവര്‍ പാവങ്ങളെന്ന് കങ്കണ

തമിഴ് സിനിമാ രംഗത്തുള്ളവര്‍ പൊതുവെ പാവങ്ങളാണെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡിലുള്ളവര്‍ക്ക് തൊലിക്കട്ടി കൂടുതലാണെന്നും കങ്കണ പറയുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എത്തിയ താരം ഗ്രീന്‍ ഇന്ത്യന്‍ മിഷന്റെ ഭാഗമായി ഇഷ യോഗാ സെന്ററില്‍ മരം നട്ടിരുന്നു. ഇതിനിടെ തമിഴ് സിനിമയിലേക്ക് തിരിച്ച് വരാനുണ്ടായ കാരണം ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

2008ല്‍ പുറത്തിറങ്ങിയ 'ദാം ധൂം' എന്ന ചിത്രത്തിന് ശേഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ 'തലൈവി'യിലൂടെ വീണ്ടും തമിഴ് സിനിമാ രംഗത്തേക്ക് കടക്കുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. ചിത്രത്തിനായി താരത്തിന്റെ ഒരുക്കങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തമിഴ് സിനിമയില്‍ തനിക്ക് എന്ത് കൊണ്ടാണ് സിനിമകള്‍ വരാത്തതെന്ന് 'തലൈവി'യുടെ സംവിധായകന്‍ വിജയ്‌യോട് കങ്കണ ചോദിച്ചപ്പോള്‍ ഒരിക്കല്‍ താന്‍ ഒരു സ്‌ക്രിപ്റ്റ് പറഞ്ഞിരുന്നതായും എന്നാല്‍ താരത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും വിജയ് പറഞ്ഞു. എന്നാല്‍ താന്‍ ഇത് ഓര്‍ക്കുന്നില്ലെന്ന് കങ്കണ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.