CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 4 Minutes 54 Seconds Ago
Breaking Now

അന്ന് വിശ്വാസത്തെ തള്ളി, ഇന്ന് റഫാലില്‍ പൂജ ; മോദിയുടെ പ്രസംഗം പങ്കുവച്ച് വിമര്‍ശനവുമായി രാജേഷ്

'' നിങ്ങളൊക്കെ എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്, ഒട്ടും സത്യസന്ധതയില്ലാത്ത വാക്കും പ്രവൃത്തിയുമുണ്ടല്ലോ, ''

കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആദ്യ റഫാല്‍ വിമാനം ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങിയിരുന്നു. വിമാനത്തില്‍ ഓം എന്ന് എഴുതിയതും പൂജ നടത്തിയതും ചക്രത്തിന് മുന്നില്‍ നാരങ്ങവച്ചതും  ചര്‍ച്ചയായതോടെ വിശ്വാസത്തിന്റെ ഭാഗമെന്നായിരുന്നു രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ഇപ്പോഴിതാ 2017ല്‍ മോദി നടത്തിയ പ്രസംഗം പങ്കുവച്ച് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ എംപി എംബി രാജേഷ്.

പുതിയതായി വാങ്ങിയ കാറിന്റെ മുകളില്‍ പച്ചമുളകും നാരങ്ങയും കെട്ടിവച്ച  സംസ്ഥാന മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് മോദി ' വിശ്വാസങ്ങളുടെ കൂട്ടിലകപ്പെട്ടാല്‍ ഒരു സമൂഹത്തിനും പുരോഗതിയുണ്ടാകില്ല. സാങ്കേതിക വിദ്യയുടേയും ശാസ്ത്രത്തിന്റെയും യുഗത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസത്തിന് അതിന്റെതായ സ്ഥാനമുണ്ട്. അന്ധവിശ്വാസങ്ങള്‍ക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല, മോദി പറഞ്ഞു.

ഇതേ മോദിയുടെ പ്രതിരോധ മന്ത്രി റാഫേല്‍ വിമാനത്തെ സ്വീകരിക്കാന്‍ അന്ധവിശ്വാസ കൈ ക്രിയകള്‍ ചെയ്യുന്നു. മോദി ചോദിച്ചത് തിരിച്ചു ചോദിക്കട്ടെ . നിങ്ങളൊക്കെ എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്, ഒട്ടും സത്യസന്ധതയില്ലാത്ത വാക്കും പ്രവൃത്തിയുമുണ്ടല്ലോ, അതാണ് ഇന്നലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വകാര്യ ബീച്ച് വൃത്തിയാക്കിയ മോദിയുടെ പരിഹാസ്യ നാടകത്തിലുള്ളത്, രാജേഷ് വിമര്‍ശിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.