CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 23 Seconds Ago
Breaking Now

ഫ്രാന്‍സിസ് പാപ്പയ്ക്ക് മുരളീധരന്റെ സമ്മാനം ഗീതയും നെറ്റിപട്ടം ചൂടിയ ആനയും

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാപ്പ ആശംസ നേര്‍ന്നതായി മുരളീധരന്‍ പറഞ്ഞു.

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത അദ്ദേഹം പാപ്പയ്ക്ക് സമ്മാനിച്ചു. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആനയുടെ ശില്പവും ഒപ്പം സമ്മാനിച്ചു.

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാപ്പ ആശംസ നേര്‍ന്നതായി മുരളീധരന്‍ പറഞ്ഞു. വത്തിക്കാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലാഗറെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മന്‍കി ബാത്തില്‍ സൂചിപ്പിച്ച പോലെ ആഗോള ക്രൈസ്തവ സഭ ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.