CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 14 Seconds Ago
Breaking Now

മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്ങിന്റെ ഓണാഘോഷവും നവനേതൃത്വനിരയും

മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്ങിന്റെ വിപുലമായ പരിപാടികളോടെ സെപ്തംബര്‍ 21ാം തിയതി കൊണ്ടാടി. രാവിലെ 11 മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാവേലി മന്നനെ ചെണ്ടമേളവും പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു. പ്രാര്‍ത്ഥന ഗാനത്തോടെ പ്രസിഡന്റ് സുജിത് സ്‌കറിയയുടെ നേതൃത്വത്തില്‍ യോഗം ആരംഭിച്ചു. നാട്ടില്‍ നിന്നും വന്ന മാക് മെമ്പേഴ്‌സിന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ അതിഥികളായി. സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളി മങ്കമാര്‍ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോള്‍ കാണികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു ദൃശ്യ വിസ്മയമായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം കലാവിരുന്നുകള്‍ തുടര്‍ന്നു. മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്,ഗാനങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായിരുന്നു കലാപരിപാടികള്‍. ജൂലൈ മാസത്തില്‍ നടന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡല്‍ നല്‍കി മാക് അനുമോദിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജെയ്‌സണ്‍ കളത്തിലിനേയും സെക്രട്ടറിയായി ജെറിന്‍ ആന്റണിയേയും തിരഞ്ഞെടുത്തപ്പോള്‍ ഒപ്പം ഊര്‍ജ്വസ്വലനായ ഒരു ട്രഷറിനേയും മാക്‌നും ലഭിച്ചു. ബിനോയ് നായരാണ് ഈ സ്ഥാനമേറ്റെടുത്തത്. മാക് കലാപരിപാടികള്‍ ഏകോപിച്ചു നടത്താന്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജിസ് ടോണിയും ബീന ജോമോന്‍ എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ഭാരവാഹികള്‍ പുതിയ ഭാരവാഹികള്‍ക്കു പൂക്കള്‍ നല്‍കി അനുമോദിച്ചു.ഏഴു മണിയോടെ പരിപാടികള്‍ സമാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.