CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 9 Seconds Ago
Breaking Now

ചികിത്സ തേടിയെത്തിയ രോഗിയെ ബോധംകെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ ഡോക്ടര്‍ അറസ്റ്റില്‍

27കാരിയായ യുവതിയാണ് മുംബൈ പോലീസില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.

വനിതാ രോഗിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ 58കാരനായ ഡോക്ടര്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ മെസേജിംഗ് ആപ്പ് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. 

27കാരിയായ യുവതിയാണ് മുംബൈ പോലീസില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. 2015ല്‍ ഇയാളുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോക്ടര്‍ ഇഞ്ചക്ഷന്‍ നല്‍കി ബോധംകെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയ യുവതിക്ക് ഡോക്ടര്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ അയച്ചുനല്‍കി. 

ഇതിന് ശേഷം ഡോക്ടര്‍ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതിയുടെ വിവാഹം കഴിഞ്ഞ ശേഷവും ഡോക്ടര്‍ ശല്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചുനല്‍കി. 

ഭര്‍ത്താവ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരങ്ങള്‍ യുവതി വെളിപ്പെടുത്തി. ഇതോടെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന് പിന്നാലെ ഡോക്ടറെ അറസ്റ്റ് ചെയ്ത പോലീസ് കേസില്‍ അന്വേഷണം തുടരുകയാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.