CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 46 Seconds Ago
Breaking Now

ഇന്ത്യ തകര്‍ത്ത ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ വീണ്ടും സജീവം ; അമ്പതോളം ചാവേറുകള്‍ ഉള്‍പ്പെടെ പരിശീലനത്തിലെന്ന് റിപ്പോര്‍ട്ട്

ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു

വ്യോമാക്രമണത്തിലൂടെ ബാലക്കോട്ടില്‍ ഇന്ത്യ തകര്‍ത്ത് ഭീകരകേന്ദ്രങ്ങളില്‍ ഭീകരര്‍ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട്. ചാവേറുകളടക്കമുള്ള അമ്പതോളം വരുന്ന ഭീകരര്‍ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് മറുപടിയായി ബാലക്കോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി ഭീകര പോസ്റ്റുകള്‍ ഇന്ത്യന്‍സൈന്യം തകര്‍ക്കുകയും ചെയ്തിരുന്നു.മലനിരകള്‍ക്ക് മുകളിലെ കാട്ടിനുള്ളില്‍ അത്യാധുനിക പരിശീലന കേന്ദ്രമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ചാവേറുകളടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കി വരികയാണ്.ഇന്റലിജന്റ്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ തന്നെയാണ് ക്യാമ്പ് പുനഃസ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കാശ്മീരാണ് അവര്‍ ലക്ഷ്യമിടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വീണ്ടും ജയ്‌ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാക്കോട്ടിലും കനത്തതാകുമെന്ന് അന്ന് ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.