CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 25 Seconds Ago
Breaking Now

രാഷ്ട്രീയ പ്രമുഖരുമായി അഭിമുഖം നടത്തി വൈറലായി ഹരിയാനയിലെ 14 കാരന്‍

9ാം ക്ലാസുകാരനായ ഗുര്‍മീത് ഗോയലിന്റെ ലക്ഷ്യം വ്യത്യസ്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകുക എന്നതാണ്

രാഷ്ട്രീയ നേതാക്കളുമായി അഭിമുഖം നടത്തി ഹരിയാനയില്‍ വൈറലാകുകയാണ് ഗുര്‍മിത് ഗോയത് എന്ന 14 കാരന്‍. സ്വന്തം യൂട്യൂബ് ചാനലിന് വേണ്ടി ഗുര്‍മീത് നടത്തുന്ന അഭിമുഖങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജനനായക് ജനതാ പാര്‍ട്ടി നേതാക്കളായ ദുഷ്യന്ത് ചൗട്ടാല, ദിഗ് വിജയ് ചൗട്ടാല തുടങ്ങിയവരുമായി ഗുര്‍മീത് ഇതിനോടകം അഭിമുഖം നടത്തിയിട്ടുണ്ട്.

9ാം ക്ലാസുകാരനായ ഗുര്‍മീത് ഗോയലിന്റെ ലക്ഷ്യം വ്യത്യസ്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകുക എന്നതാണ്. തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഗുര്‍മീത് പറയുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ കുംഗെര്‍ ഭാനിയിയാണ് ജൂനിയര്‍ റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്ന ഗുര്‍മീതിന്റെ നാട്. ഗോള്‍ഡി ഗോയത്ത് എന്ന യൂട്യൂബ് ചാനലില്‍ 200 ഓളം വീഡിയോകള്‍ ഗുര്‍മീത് അപ്ലോഡ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുമായുള്ള അഭിമുഖം വൈറലാണ്. ജിന്ദിലെ ഹാര്‍ഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഗുര്‍മീത്. ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഫ്രഞ്ച് ഭാഷകളില്‍ ഗുര്‍മീതിന് പ്രാവീണ്യമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.