CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 46 Seconds Ago
Breaking Now

ലോക ക്രിക്കറ്റില്‍ ക്യാപ്റ്റന്‍മാരെല്ലാം ശോകം; രണ്ട് പേര്‍ ഒഴികെ; റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് മാത്രം

ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണുമാണ് പേസര്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ക്യാപ്റ്റന്‍മാരൊന്നും പോരെന്ന് മുന്‍ പാകിസ്ഥാന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍. ലോകത്തില്‍ മഹാന്‍മാരായ ക്യാപ്റ്റന്‍മാര്‍ ഇല്ലെന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്. എന്നാല്‍ രണ്ട് പേര്‍ മാത്രം ഇതിന് അപവാദം നില്‍ക്കുന്നു, റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും,  ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണുമാണ് പേസര്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

ലോകത്തില്‍ നിലവിലെ ക്യാപ്റ്റന്‍മാരെല്ലാം തികച്ചും സാധാരണക്കാര്‍ മാത്രമാണെന്ന് തന്റെ യുട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 20ന് മുന്നിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റനെ പേസര്‍ പ്രശംസിച്ചു. ഈ വിജയത്തോടെ സ്വദേശത്തെ പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡ് പതിനൊന്നിലെത്തി. 

ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നിയോഗിക്കാനും, ടീമിനെ തെരഞ്ഞെടുക്കാനും വിരാട് പഠിച്ച് കഴിഞ്ഞതായി അക്തര്‍ ചൂണ്ടിക്കാണിച്ചു. 'ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി നല്ലൊരു ക്യാപ്റ്റനായി മാറുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. കാരണം അദ്ദേഹം തെറ്റുകളില്‍ നിന്നും പഠിക്കുന്നു, അത് നന്നായി നടക്കുന്നുണ്ട്. വിരാട് തന്നെയാണ് ലോകത്തിലെ മികച്ച ക്യാപ്റ്റന്‍, പക്ഷെ ചുറ്റുമുള്ളത് മോശം ക്യാപ്റ്റന്‍മാരാണ്', അക്തര്‍ പറഞ്ഞു. 

 

ഭയമില്ലാത്ത ക്യാപ്റ്റനാണ് വിരാടെന്നും മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്. രാജ്യമാണ് അവരുടെ ക്യാപ്റ്റന് മറ്റെന്തിനേക്കാളും മുന്നില്‍, മുന്‍ പാക് ക്രിക്കറ്റര്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.