CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 23 Seconds Ago
Breaking Now

നല്ലൊരു വരനെ കണ്ടെത്താമെന്ന് പറഞ്ഞ് പണം വാങ്ങി, പക്ഷെ ഫലം കണ്ടില്ല; വിവാഹം മോഹിച്ച ഡോക്ടര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിവാഹ ഏജന്‍സിക്ക് ഉത്തരവ്

വൈഡ്ഡിംഗ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയോട് സംഭവത്തില്‍ പലിശ സഹിതം പണം തിരികെ നല്‍കാനാണ് ഫോറം ആവശ്യപ്പെട്ടത്

വധുവിനെ അല്ലെങ്കില്‍ വരനെ കണ്ടെത്തി നല്‍കാമെന്ന് അവകാശപ്പെട്ട് നിരവധി വിവാഹ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയകാലത്തെ ബ്രോക്കര്‍മാരുടെ പണി ഈ ഏജന്‍സികളും, ഓണ്‍ലൈന്‍ മാട്രിമണി സൈറ്റുകളും ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് പണം വാങ്ങുന്ന എല്ലാവരുടെയും വിവാഹം ഈ വഴി നടക്കുന്നുണ്ടോ? 

ഇല്ലെന്നതാണ് വാസ്തവം. പക്ഷെ ഇതിന്റെ പേരില്‍ ഏജന്‍സിയില്‍ നിന്ന് പണം തിരികെ വാങ്ങാനൊന്നും അധികം പേരും മെനക്കെടാറില്ല. തനിക്ക് ചേര്‍ന്ന ഒരു വരനെ കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ഫലമുണ്ടായില്ലെന്ന് ആരോപിച്ചാണ് ഡോക്ടര്‍ ചണ്ഡീഗഢ് കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചത്. 

വൈഡ്ഡിംഗ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയോട് സംഭവത്തില്‍ പലിശ സഹിതം പണം തിരികെ നല്‍കാനാണ് ഫോറം ആവശ്യപ്പെട്ടത്. ഇതോടെ കസ്റ്റമറിന് 62000 രൂപയാണ് ഏജന്‍സി നല്‍കേണ്ടി വരിക. ഹരിയാനയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി നോക്കുന്ന മകള്‍ക്ക് വേണ്ടിയാണ് സുരേന്ദ്ര പാല്‍ സിംഗ് ചാഹല്‍, ഭാര്യ നരേന്ദ്ര കൗര്‍ ചാഹല്‍ എന്നിവര്‍ ഏജന്‍സിയുടെ സഹായം തേടിയത്. 

എന്നാല്‍ 50,000 രൂപ വാങ്ങിയതല്ലാതെ വാഗ്ദാനം ചെയ്ത പ്രൊഫൈലുകളോ, സേവനങ്ങളോ ഏജന്‍സി നല്‍കിയില്ല. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കണ്‍സ്യൂമര്‍ ഫോറത്തെ സമീപിക്കാനായിരുന്നു മറുപടി. ഇതോടെയാണ് പണം പലിശ സഹിതം കൊടുക്കാന്‍ ഫോറം ഉത്തരവിട്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.