CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 4 Seconds Ago
Breaking Now

തലയ്ക്ക് 70 ലക്ഷം രൂപ വിലയിട്ട് അമേരിക്കയുടെ 10 മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍; യുഎസിലും അമേരിക്കയിലും ഏറ്റവും വലിയ തെരച്ചില്‍ തുടങ്ങി

ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയാണ് ഇയാളെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസിലും, ഇന്ത്യയിലും ഏറ്റവും വലിയ തെരച്ചിലിന് തുടക്കമിട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലിനെയാണ് നാല് വര്‍ഷമായി അമേരിക്ക തേടുന്നത്. എഫ്ബിഐയുടെ ടോപ്പ് 10 മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാരന്‍ ഒളിവിലാണ്. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയാണ് ഇയാളെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

രക്തദാഹിയായ കൊലപാതകിയും, അത്യധികം അപകടകാരിയുമായ ക്രിമിനലാണ് പട്ടേലെന്നാണ് എഫ്ബിഐ കണക്കാക്കുന്നത്. മേരിലാന്‍ഡ് ഹാനോവറിലെ ഡുനട്‌സ് സ്‌റ്റോറില്‍ വെച്ച് ഏറ്റവും പൈശാചികമായ രീതിയിലാണ് ഇയാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. 

എഫ്ബിഐയുടെ ടോപ്പ് 10 പട്ടിക ഇടയ്ക്കിടെ പുതുക്കുന്നതാണെങ്കിലും ഭദ്രേഷ് പട്ടേലിന്റെ പേരില്‍ മാറ്റമില്ലാതെ 2019 പട്ടികയിലും ഇടംനേടി. 24 വയസ്സുണ്ടായിരുന്ന പട്ടേലും ഭാര്യ 21കാരി പാലകും ഒരേ ഡുനട്‌സ് സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും സ്‌റ്റോറിലെ കിച്ചണിലേക്ക് പോകുന്നതും പിന്നീട് പട്ടേല്‍ മാത്രം തിരിച്ചെത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. 

കിച്ചണ്‍ ഓവന്‍ ഓഫാക്കി ഇയാള്‍ സ്റ്റോറില്‍ നിന്ന് പുറത്തുപോയി. മണിക്കൂറുകള്‍ക്ക് ശേഷം നിരവധി കത്തിക്കുത്തുകള്‍ ഏറ്റ നിലയിലാണ് പോലീസ് പാലകിന്റെ മൃതദേഹം കണ്ടെത്തിയത്. മൃഗീയമായി ഭാര്യയെ അടിച്ചും കുത്തിയും കൊന്ന പട്ടേല്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അത്യാവശ്യം സാധനങ്ങളെടുത്ത് ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടലിലെത്തി. 

ഒരു രാത്രി ഹോട്ടലില്‍ തങ്ങിയ ശേഷം പുലര്‍ച്ചെ സ്ഥലംവിട്ട പട്ടേലിനെ പിന്നീട് കണ്ടിട്ടില്ല. 2017 മുതല്‍ ഇയാളെ തപ്പി എഫ്ബിഐ വ്യാപക തെരച്ചിലിലാണ്. എഫ്ബിഐക്ക് പുറമെ ഡല്‍ഹി പോലീസും തെരച്ചിലില്‍ പങ്കാളികളാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.