CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 21 Seconds Ago
Breaking Now

വചനങ്ങള്‍ കലാരൂപങ്ങളിലുടെ വിസ്മയം തീര്‍ത്തു ; ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം ആഘോഷമായി

വാശിയേറിയ മത്സരങ്ങളില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു

ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളില്‍ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം മികച്ച ദൃശ്യവിരുന്നായി. 9 വേദികളിലായി 21 ഓളം മത്സരങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഇതില്‍ വിജയിച്ചവരെ നവംബര്‍ 16 ന് ലിവര്‍പൂളില്‍ നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു.

വാശിയേറിയ മത്സരങ്ങളില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

രാവിലെ 10 മണിയോടെ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ പരിപാടിയ്ക്ക് തുടക്കമായി. ബൈബിള്‍ പ്രതിഷ്ഠയോടെയാണ് ബൈബിള്‍ കലോത്സവം തുടങ്ങിയത്.

പിന്നീട് മികച്ചൊരു മത്സരവേദിയായി ഇവിടം മാറി.

വചന അധിഷ്ഠിതമായി വൈകീട്ട് 7 മണിയോടെ സമാപന സമ്മേളനം നടന്നു. മത്സരിച്ച് വിജയിച്ചവര്‍ക്ക് സമ്മാനം നല്‍കി. ഇനി എപ്പാര്‍ക്കിയിലെ ബൈബിള്‍ കലോത്സവത്തിന് മാറ്റുരയ്ക്കാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പങ്കെടുത്തവരെല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്.ദൈവവചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതു തലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ ഏവരും കാണുന്നത്.

ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ടിന്റെയും റീജിയണിലെ മറ്റ് വൈദീകരുടേയും ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തിന്റെയും റോയി സെബാസ്റ്റിയന്റേയും നേതൃത്വത്തില്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണല്‍ മത്സരം ഏറെ മികവ് കാട്ടി.

കൂടുതൽ ചിത്രങ്ങൾ കാണാം 

 

https://photos.app.goo.gl/MFnLv9qUL1ekEw776




കൂടുതല്‍വാര്‍ത്തകള്‍.