CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 35 Seconds Ago
Breaking Now

യുകെയില്‍ പഴങ്ങള്‍ പറിക്കാന്‍ ആളില്ല; 50 മില്ല്യണ്‍ ആപ്പിളുകള്‍ പറിക്കാന്‍ കഴിയാതെ തോട്ടങ്ങളില്‍ കിടന്ന് നാശമാകുന്നു; ബ്രക്‌സിറ്റ് മൂലം ലേബര്‍ സപ്ലൈ കുറഞ്ഞത് പ്രശ്‌നം വഷളാക്കി; ക്രിസ്മസ് കാലത്ത് പച്ചക്കറിക്കും സമാനഭീഷണി; മണിക്കൂറില്‍ 12 പൗണ്ടും, ബോണസും ഓഫര്‍ ചെയ്ത് കര്‍ഷകര്‍

ഒരു വര്‍ഷത്തേക്ക് 44000 കുട്ടികള്‍ക്ക് ദിവസവും കഴിക്കാന്‍ കൊടുക്കാന്‍ പാകത്തിനുള്ള ആപ്പിളുകളാണ് ഇത്

ആവശ്യത്തിന് ജോലിക്കാര്‍ ഇല്ലാത്തത് മൂലം മില്ല്യണ്‍ കണക്കിന് ആപ്പിളുകള്‍ യുകെയിലെ തോട്ടങ്ങളില്‍ ചീഞ്ഞളിയുന്നു. 100 ടണ്‍ പഴങ്ങളാണ് ഇതുമൂലം തോട്ടങ്ങളില്‍ ഉപേക്ഷിച്ചതെന്ന് കാല്‍ശതമാനം കര്‍ഷകര്‍ വ്യക്തമാക്കി. ഏകദേശം 16 മില്ല്യണ്‍ ആപ്പിളുകളാണ് ജോലിക്കാരുടെ അഭാവം മൂലം ഉപേക്ഷിക്കപ്പെട്ടത്. ബ്രക്‌സിറ്റ് അനിശ്ചിതത്വമാണ് ലേബര്‍ സപ്ലൈ കുറയാന്‍ ഒരു കാരണം. 

ഇതോടെ മേഖലയില്‍ 50 മില്ല്യണ്‍ ആപ്പിളുകള്‍ വരെ നശിച്ച് പോകുമെന്നാണ് കരുതുന്നത്. ക്രിസ്മസ് കാലത്തിന് മുന്‍പ് പിക്കര്‍മാരുടെയും, പാക്കര്‍മാരുടെയും ലഭ്യത കുറഞ്ഞത് പച്ചക്കറി കര്‍ഷകരെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ ബ്രസല്‍സില്‍ നിന്നുള്ള സ്പ്രൗട്ട്, കാബേജ്, കോളിഫ്‌ളവര്‍, കെയില്‍, കൂണ്‍ തുടങ്ങിയവയുടെ ലഭ്യതയെ ഇത് ബാധിക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. 

നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ സര്‍വ്വെയിലാണ് ഈ പ്രതിസന്ധിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. ആപ്പിള്‍ വിളവെടുപ്പ് ഏറ്റവും വര്‍ദ്ധിക്കുന്ന സമയത്താണ് പ്രതിസന്ധി എന്നതും ശ്രദ്ധേയമാണ്. 400 മില്ല്യണ്‍ പൗണ്ടിന്റെ വിളവെടുപ്പാണ് ഈ സമയത്ത് നടക്കുക. 'ഒരു വര്‍ഷത്തേക്ക് 44000 കുട്ടികള്‍ക്ക് ദിവസവും കഴിക്കാന്‍ കൊടുക്കാന്‍ പാകത്തിനുള്ള ആപ്പിളുകളാണ് ഇത്. വ്യവസായത്തിന്റെ 30 ശതമാനത്തിലാണ് ഇത്രയും നഷ്ടം, യാഥാര്‍ത്ഥ്യം ഇതിലും വലുതാണ്', എന്‍എഫ്‌യു ഹൊര്‍ട്ടികള്‍ച്ചര്‍, പൊട്ടട്ടോ ബോര്‍ഡ് ചെയര്‍മാന്‍ അലി കാപ്പര്‍ പറഞ്ഞു. 

സൗത്ത്-വെസ്റ്റ് പ്രദേശങ്ങളില്‍ ഒരു കര്‍ഷകന് 100,000 പൗണ്ട് വിലയുള്ള ബ്രോക്കോളിയാണ് കൃഷിയിടങ്ങളില്‍ കിടന്ന് നശിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നത്. ഹെറെഫോര്‍ഡ്ഷയര്‍ ലെഡ്ബറിയില്‍ 87000 പഴക്കൂട റാസ്പ്‌ബെറികള്‍ പറക്കാന്‍ 100-ലേറെ പിക്കര്‍മാരെയാണ് ആവശ്യമുള്ളത്. ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികളാണ് ഈ മേഖലയില്‍ പ്രധാനമായും ജോലി ചെയ്യാന്‍ എത്തിയിരുന്നത്. ബ്രക്‌സിറ്റ് ആശങ്ക വന്നതോടെ ഇവരുടെ ഒഴുക്ക് തടസ്സപ്പെട്ടു. കഴിഞ്ഞ മാസം തൊഴിലാളുകളുടെ കുറവ് 20 ശതമാനം ആയിരുന്നത് ഈ മാസം 30 ശതമാനമായി വര്‍ദ്ധിച്ചു. 

മണിക്കൂറിന് 12 പൗണ്ട് ശരാശരി ശമ്പളവും, ബോണസും നല്‍കിയാണ് കര്‍ഷകര്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 10,000 അധിക തൊഴിലാളികളെയാണ് മേഖലയ്ക്ക് ആവശ്യമെന്നാണ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.