CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 41 Minutes 50 Seconds Ago
Breaking Now

ധൈര്യമുണ്ടോ ഈ മാരത്തണ്‍ വിമാനയാത്രക്ക് ഇറങ്ങാന്‍; അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് നോണ്‍സ്‌റ്റോപ്പ് യാത്ര; യാത്രക്കാര്‍ക്ക് യോഗയും, നിരീക്ഷണവും വരെ

ക്വാണ്ടാസ് വിമാനത്തില്‍ ക്രൂവും, യാത്രക്കാരും ഉള്‍പ്പെടെ അന്‍പത് പേരാണ് ഉണ്ടായിരുന്നത്.

മാരത്തണ്‍ ഭൂമിയിലൂടെ നടക്കുകയാണെങ്കില്‍ സമാധാനമുണ്ട്, പക്ഷെ അങ്ങ് ആകാശത്ത് പറക്കുന്ന വിമാനത്തില്‍ ആണെങ്കിലോ? ചരിത്രം തിരുത്തിക്കുറിച്ചാണ് റെക്കോര്‍ഡ് തകര്‍ക്കുന്ന ദൂരം ഒരു കൊമേഴ്‌സ്യല്‍ കമ്പനി വിമാനം പറത്തിയത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയയിലെ സിഡ്‌നി വരെ നോണ്‍സ്‌റ്റോപ്പായി പറക്കുന്ന വിമാനം 19 മണിക്കൂര്‍ എടുത്താണ് 10,000 മൈല്‍ യാത്ര പൂര്‍ത്തിയാക്കിയത്.

ക്വാണ്ടാസ് വിമാനത്തില്‍ ക്രൂവും, യാത്രക്കാരും ഉള്‍പ്പെടെ അന്‍പത് പേരാണ് ഉണ്ടായിരുന്നത്. മാരത്തണ്‍ വിമാനയാത്രയില്‍ ഇവരുടെ ആരോഗ്യം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും, പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ യോഗയും നല്‍കിയാണ് വിമാനം പറന്നത്. ബോയിംഗ് 787 ഡ്രീംലൈനര്‍ ഞായറാഴ്ച രാവിലെ 19 മണിക്കൂര്‍ 16 മിനിറ്റ് കൊണ്ട് ലോകത്തിലെ ദൈര്‍ഘ്യമേറിയ യാത്ര പൂര്‍ത്തിയാക്കി സിഡ്‌നിയില്‍ ഇറങ്ങി.

പൈലറ്റുമാരുടെ ബ്രെയിന്‍ വേവ്‌സ്, മെലാട്ടോണിന്‍ ലെവല്‍, ജാഗ്രത എന്നിവ പരിശോധിക്കുന്നതിന് പുറമെ യാത്രക്കാര്‍ക്ക് വ്യായാമ ക്ലാസുകളും, യോഗയും സംഘടിപ്പിച്ചതായി ക്വാണ്ടാസ് വ്യക്തമാക്കി. ഇപ്രാവശ്യം നടത്തിയ പരീക്ഷണ പറക്കലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് ഭാവി യാത്രകള്‍ തീരുമാനിക്കുക. യാത്ര തുടങ്ങുന്ന സ്ഥലവും, ഇറങ്ങുന്ന സ്ഥലവും തമ്മിലുള്ള സമയവ്യത്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രക്കാരെ ബാധിക്കുമെന്നത് സാധാരണ കാര്യമാണ്. ഇതിന് പുറമെ സമയദൈര്‍ഘ്യം കൂടി ആകുമ്പോള്‍ പ്രതികരണം ഏത് തരത്തിലാകുമെന്നാണ് പരിശോധിക്കുക.

വിമാനത്തില്‍ വ്യായാമം ചെയ്യാനുള്ള ഒരു ഏരിയ ക്രമീകരിക്കാമെന്നാണ് ക്വാണ്ടാസ് മേധാവി അലന്‍ ജോയ്‌സ് കരുതുന്നത്. 2022ഓടെ നോണ്‍സ്‌റ്റോപ്പ് യാത്ര ആരംഭിക്കാനാണ് പദ്ധതിയെങ്കിലും ഇതിന് ഓസ്‌ട്രേലിയന്‍ നാഷണല്‍ എയര്‍ലൈന്‍ സുരക്ഷാ അധികൃതരുടെ പച്ചക്കൊടി ലഭിക്കണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.