CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 18 Seconds Ago
Breaking Now

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയുടെ മരണം ; സംഘാടകര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

ഒക്ടോബര്‍ 4നാണ് അപകടം നടന്നത്.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ജാവിലിന്‍ത്രോ തലയില്‍ പതിച്ച് വിദ്യര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിക്കാനിടയായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമായി മേള നടത്തിയതിന് സംഘാടകര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല.

അപകടത്തിന് കാരണം അശ്രദ്ധയും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതുമാണെന്ന് കോട്ടയം ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന കായിക വകുപ്പും ഇതേ നിഗമനത്തിലാണ് എത്തിയത്. ഒക്ടോബര്‍ 4നാണ് അപകടം നടന്നത്.

കായിക വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ചികിത്സ. വിദഗ്ധ ഡോക്ടര്‍മാരുടെ പാനലും രൂപവത്കരിച്ചിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിച്ചിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചത് വഷളാക്കി.




കൂടുതല്‍വാര്‍ത്തകള്‍.