CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes 4 Seconds Ago
Breaking Now

സോഷ്യല്‍മീഡിയയിലെ പോരാളികള്‍ക്കും കുറ്റവാളികള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പൂട്ട് വീഴും

സെപ്തംബര്‍ 24നാണ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന രണ്ടംഗ ബെഞ്ച് സാങ്കേതിക വിദ്യ മൂലം രാജ്യത്ത് ഉണ്ടായിത്തീരുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.

സമൂഹ മാധ്യമങ്ങള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ പ്രചരിക്കുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാര്‍.

കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ സമയം നീട്ടിചോദിക്കുകയാണ് കേന്ദ്രം ഇന്നത്തെ സത്യവാങ്ങ്മൂലത്തിലൂടെ ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 24നാണ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന രണ്ടംഗ ബെഞ്ച് സാങ്കേതിക വിദ്യ മൂലം രാജ്യത്ത് ഉണ്ടായിത്തീരുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.