CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 27 Seconds Ago
Breaking Now

ഒടുവില്‍ രവി ശാസ്ത്രി വായ് തുറന്നു; ഗാംഗുലിയുടെ ബിസിസിഐ അധ്യക്ഷ പദവിയില്‍ ഇന്ത്യന്‍ കോച്ചിന്റെ നിലപാട് ഇങ്ങനെ

ഇന്ത്യയുടെ കോച്ച് പദവിയില്‍ നിന്ന് ശാസ്ത്രിയെ നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ദാദയും വ്യക്തമാക്കിയിരുന്നു.

ബിസിസിഐയുടെ 39ാമത് പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയോഗിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന സൂചനയാണ് ഈ നിയമനം നല്‍കുന്നതെന്നാണ് ശാസ്ത്രിയുടെ വിശകലനം. 

ഗാംഗുലിയും, ശാസ്ത്രിയും കുറച്ച് നാളുകളായി നല്ല ബന്ധത്തിലല്ല. ഇപ്പോള്‍ ഗാംഗുലി ബിസിസിഐ അധ്യക്ഷനായതോടെ ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഇരുവരും മാറ്റിവെയ്ക്കുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇന്ത്യയുടെ കോച്ച് പദവിയില്‍ നിന്ന് ശാസ്ത്രിയെ നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ദാദയും വ്യക്തമാക്കിയിരുന്നു. 

ഗാംഗുലിയുടെ പുതിയ റോളിലേക്ക് സ്വാഗതം അരുളിയാണ് രവി ശാസ്ത്രി ഈ വാക്കുകള്‍ക്ക് നന്ദി കാമിച്ചത്. 'ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റ സൗരവിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. അദ്ദേഹത്തിന്റെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയില്‍ നീങ്ങുന്നതിന്റെ സൂചനയാണ്', ശാസ്ത്രി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 

സ്വാഭാവിക രീതിയില്‍ ഒരു നേതാവാണ് സൗരവ്. അതുപോലൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രസിഡന്റ് ആകുമ്പോള്‍ അതില്‍ വിജയം മാത്രമാണുള്ളത്. സൗരവിന് ഏറെ പണിയും ചെയ്യാനുണ്ട്, കോച്ച് ചൂണ്ടിക്കാണിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.