CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 3 Seconds Ago
Breaking Now

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, യുപി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് വിവരം.

മിലിട്ടറി ഇന്റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്ന് ഏജന്‍സികള്‍ സമാന മുന്നറിയിപ്പ് നല്‍കിയതിനാല്‍ അതീവ ഗൗരവമായാണ് ഇതിനെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. 

അതേസമയം അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ 4000 സി.ആര്‍.പി.എഫ് ഭടന്മാരെക്കൂടി അധികം വിന്യസിച്ചു.അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ചിരിക്കുന്നത്. പകരം മുസ്‌ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആരംഭിച്ച വലിയ ഒരു തര്‍ക്കത്തിനാണ് ഇതോടുകൂടി പരിഹാരമായിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.