CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 55 Seconds Ago
Breaking Now

വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ ചിലയിടങ്ങളിലും മഞ്ഞു പെയ്തു ; ഇനി തണുപ്പേറിയ ദിവസങ്ങള്‍

ഇംഗ്ലണ്ടിന്റെ പല ഭാഗത്തും തണുത്ത കാലാവസ്ഥയാണ്.

ബ്രിട്ടനെ പിടിമുറുക്കാന്‍ മഞ്ഞുകാലം വരുന്നു. വെയില്‍സിലേയും സ്‌കോട്‌ലന്‍ഡിലേയും ചിലയിടങ്ങളില്‍ മഞ്ഞു പെയ്തു. മഞ്ഞും തണുപ്പും ശക്തമായതോടെ ബ്രിട്ടന്റെ പലയിടത്തും താപനില 18 ല്‍ താഴ്ന്നു. ഇംഗ്ലണ്ടിന്റെ പല ഭാഗത്തും തണുത്ത കാലാവസ്ഥയാണ്.

സ്‌കോട്‌ലന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് ഏഴായിരുന്നു ഇന്നലെ താപനില. പല കിഴക്കന്‍ പ്രദേശങ്ങളിലും മൂടന്‍ മഞ്ഞു തുടങ്ങി. നോര്‍ത്ത് വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി കഴിഞ്ഞു.

മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. നോര്‍ത്ത് വെയില്‍സില്‍ മഞ്ഞു ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

സൗത്ത് വെസ്റ്റ് സ്‌കോട്‌ലന്‍ഡിന്റെ ഭാഗങ്ങളിലും കംബ്രിയയിലും മഞ്ഞു വീണു. വെയില്‍സിലെ കുന്നുകളിലും മഞ്ഞുവീഴ്ച ശക്തമാണ്.

അതിനിടെ മെറ്റ് ഓഫീസ് യുകെയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. വ്യാഴം വെള്ളി ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ യോര്‍ക്ക് ഷെയര്‍, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ജന ജീവിതം ദുരിതത്തിലായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.