CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 51 Seconds Ago
Breaking Now

ലിവിങ് വേജ് 9.30 പൗണ്ടായി ഉയര്‍ത്തി ബ്രിട്ടന്‍ ; ലണ്ടനിലെ നിരക്ക് 10.75 പൗണ്ടാകും

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് പുതിയ ലിവിങ് വേജ് അനുസരിച്ച് വേതനം ലഭിച്ചു തുടങ്ങും

ലിവിങ് ഫേജ് ഫൗണ്ടേഷന്‍ ലിവിങ് വേജ് നിരക്കുയർത്തി .  മണിക്കൂറിന് 9.30 പൗണ്ടാണ് ലിവിങ് വേജ്. ജീവിത ചെലവ് കൂടിയ ലണ്ടനില്‍ ഇത് 10.75 പൗണ്ടാണ്. മിനിമം വേജസിനേക്കാള്‍ 1.09 പൗണ്ട് കൂടുതലാണ് ബ്രിട്ടനിലെ ലിവിങ് വേജ്. ലണ്ടനില്‍ രണഅടു നിരക്കുകളും തമ്മിലുള്ള അന്തരം 2.54 പൗണ്ടായിരിക്കും. 210000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് പുതിയ ലിവിങ് വേജ് അനുസരിച്ച് വേതനം ലഭിച്ചു തുടങ്ങും. ഫൗണ്ടേഷന്‍ അംഗീകരിച്ചുള്ള തൊഴിലാളികള്‍ക്കാണ് ഈ വേതനം ലഭിക്കുക. ഇക്കൊല്ലം ഇതുവരെ 1500 ഓളം സ്ഥാപനങ്ങള്‍ കൂടി ലിവിങ് വേജിന്റെ പരിധിയില്‍ വന്നിട്ടുണ്ട്. എഫ്എസ്ടിഇ നൂറില്‍പ്പെട്ട മൂന്നിലൊന്ന് കമ്പനികളും ലിവിങ് വേജസിന് അനുസരിച്ചാണ് വേതനം നല്‍കുന്നത്.

 

തൊഴിലാളികളുടെ വേതനം ജീവിതച്ചെലവുകളുമായി യോജിച്ചു പോകുന്നതാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ കാതറിന്‍ ചാപ്മാന്‍ പറഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. 

അടുത്തിടെ കെ പി എം ജി നടത്തിയ പഠന പ്രകാരം 52 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ലിവിങ് വേജിനേക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വേതന അന്തരം പലപ്പോഴും വലുതാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് ലിവിങ് വേജിനേക്കാള്‍ കുറവ് വേതനം വാങ്ങുന്ന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്, 23 ശതമാനം. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് കുറവ്, 15 ശതമാനം.

 

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലിവിങ് വേജിന് അര്‍ഹരാണ്. ജീവിത ചെലവ് അനുസരിച്ചുള്ള വേതനം ഏവരുടേയും അവകാശമാണ് .




കൂടുതല്‍വാര്‍ത്തകള്‍.