CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 52 Seconds Ago
Breaking Now

ഒരുനൂറ് ദിനങ്ങള്‍..ഒരായിരം മെമ്പര്‍ഷിപ്പുകള്‍... സമീക്ഷ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കോവെന്ററി :പ്രൗഢ ഗംഭീര മായ സദസ്സിനെ മുന്‍ നിര്‍ത്തി ശ്രീ സീതാറാം യെച്ചുരി സമീക്ഷയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മലയാളീസമൂഹം ലോകത്തിലെ വിവിധമേഖലകളില്‍ ചെയുന്ന സംഭാവനകളെ കുറിച്ചും കാലം ആവശ്യപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓര്‍മപ്പെടുത്തി. യു. കെ. യിലെ മുഴുവന്‍ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും അംഗങ്ങളാക്കാന്‍ സമീക്ഷക്ക് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മലയാള ഭാഷയില്‍ പ്രസംഗം തുടങ്ങിയ ശ്രീ യെച്ചുരി യുടെ ഉദ്ഘാടന പ്രസംഗം വളരെ ശ്രെദ്ധയോട് കൂടിയാണ് തിങ്ങി നിറഞ്ഞ സദസ്സ് ശ്രേവിച്ചത. വിശിഷ്ട അതിഥി ആയി പങ്കെടുത്ത ശ്രീ ഹര്‍സെവ് ബൈന്‍സ് മലയാളീ സാംസ്‌ക്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തി. യു കെ യില്‍ സാംസ്‌കാരിക സംഘടനകള്‍ ചെയേണ്ട കാര്യങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ സാംസകാരിക സംഘടനകളുടെ ഉത്തരവാദിത്തവും വിശദീകരിച്ചു.

തുടര്‍ന്ന് സംസാരിച്ച സംസാരിച്ച ശ്രീ ഇ. ബാലകൃഷ്ണന്‍, ശ്രീ ദയാല്‍ ബാരി, ശ്രീ ബല്‍വന്ത് സിംഗ് തുടങ്ങിയവര്‍ സമീക്ഷ യു. കെ യുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു

ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സമീക്ഷ യൂട്യൂബ് ചാനല്‍, സമീക്ഷ ഫേസ്ബുക് പേജ്, ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പേജ്, സമീക്ഷ വാര്‍ഷിക കലണ്ടര്‍ എന്നിവ യുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

യു. കെ യിലെ വിവിധ മേഖലകളില്‍ നിന്നും എത്തിയ സമീക്ഷ പ്രവര്‍ത്തകര്‍ക്ക് ശീതോഷ്മളമായ സ്വീകരണമാണ് കോവെന്ററി യിലെ സമീക്ഷ പ്രവര്‍ത്തകര്‍ നല്‍കിയത്. സമീക്ഷ കോവെന്ററി സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഘാടക സമിതി ഏവരുടെയും പ്രെശംസ ഏറ്റു വാങ്ങി. സംഘാടക സമിതിയില്‍ ഭക്ഷണ വിഭാഗം ഏറ്റെടുത്തു നടത്തിയ ശ്രീ പ്രവീണ്‍ വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവര്‍ക്കും നല്‍കിയത്.

ശ്രീ എബ്രഹാം കുര്യനും ദേശീയ സമിതി ട്രെഷറര്‍ കൂടിയായ ശ്രീ ഇബ്രാഹിം വാക്കുളങ്ങരയും രെജിസ്‌ട്രേഷന്‍ മെമ്പര്‍ഷിപ് ബുക്ക് വിതരണം എന്നിവ ഭംഗിയായി നിര്‍വഹിച്ചു.

സമീക്ഷ യു കെ യുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്ത മായി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സമീക്ഷ ദേശീയ പ്രസിഡന്റ് ആയ ശ്രിമതി സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചത് വേദിയിലെ മുഖ്യ പ്രസംഗികര്‍ ഉള്‍പ്പെടെ മുഴുവന്‍ സദസ്സും വളരെ താത്പര്യത്തോടെ കേട്ടിരുന്നു. സമീക്ഷ യുടെ ഇത്ര വേഗമുള്ള വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച സമീക്ഷ ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പിള്ളി യുടെ സ്വാഗത പ്രസംഗത്തോടെയാണ് മെമ്പര്‍ഷിപ് ഉദ്ഘാടന പൊതു യോഗം ആരംഭിച്ചത്.

സമീക്ഷ സെക്രട്ടേറിയറ്റ് മെമ്പര്‍ ആയ ശ്രീ ആഷിഖ് ന്റെ നേതൃത്വത്തില്‍ നടന്ന സമീക്ഷ ടെക്‌നിക്കല്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ആധുനിക യുഗത്തില്‍ സമീക്ഷ ഡിജിറ്റല്‍ ആക്കുകയാണ് ടെക്‌നോളജി ടീമിന്റെ പ്രവര്‍ത്തനമെന്ന് ശ്രീ ആഷിഖ് സദസ്സിനെ അറിയിച്ചു.

ടെക്‌നോളജി ടീമില്‍ അംഗമായ ശ്രീ ഫിഡില്‍, ശ്രീ ബൈജു ഗോപിനാഥ് എന്നിവരെയും ദേശീയസമിതി അഭിനന്ദിച്ചു.

കുമാരി സ്‌നേഹ മരിയ എബ്രഹാം, ശ്രീ രോഹന്‍ മോന്‍സി എന്നിവര്‍ക്ക് സമീക്ഷയുടെ അംഗത്വം നല്കിയിട്ടാണ് നവംബര്‍ 10മുതല്‍ ഫെബ്രുവരി 20വരെ നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് ശ്രീ സീതാറാം യെച്ചുരി തുടക്കം കുറച്ചതു.

യു കെ യിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും സദസ്സിനെ സ്വര മാധുരി കൊണ്ടും ശബ്ദ

ഗാഭീര്യം കൊണ്ടും കീഴടക്കി കവിത ആലപിച്ച സമീക്ഷ കോവെന്ററി ബ്രാഞ്ച് അംഗം ശ്രീ ശ്രീകാന്തിനു സമീക്ഷ സംഘാടക സമിതിക്കുവേണ്ടി ശ്രീ ശ്രീജിത്ത് നന്ദി അറിയിച്ചു.

https://photos.google.com/share/AF1QipPf9PxVaWpe9gTUkiCQBooa8ecEbrjFqMG96axR6raC5GsKbMYDKakxSlKEDo5BFg?key=VGk5MTJUUS0xLWJiRjhEcEU1VGszN192Qzh2aGF3

വാര്‍ത്ത . ജയന്‍ എടപ്പാള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.