CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 13 Seconds Ago
Breaking Now

മറാത്ത രാഷ്ട്രീയത്തില്‍ ബിജെപി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു ; രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഇനിയുമുണ്ടായേക്കും

തിടുക്കം പിടിച്ചുള്ള നടപടികള്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം എത്തി 19 ദിവസങ്ങള്‍ പിന്നിടുമ്പോഴും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമായി തുടരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം രാഷ്ട്രപതി ഭരണത്തിന് വഴിമാറിയതോടെ ആറ് മാസം നീളുന്ന കരുനീക്കങ്ങള്‍ക്ക് കൂടിയാണ് വഴിയൊരുങ്ങുന്നത്. ബിജെപിശിവസേന സഖ്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്തിട്ടും താക്കറെ കുടുംബത്തിന്റെ മുഖ്യമന്ത്രി പദത്തോടുള്ള അതിമോഹം വിഘാതമായതോടെ എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അവസരം നല്‍കി. ഇതിലും ഫലം കാണാതെ വന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.

കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുക്കുന്ന ആറ് മാസക്കാലം മഹാരാഷ്ട്രയില്‍ നയങ്ങളും, നിലപാടുകളും തിരുത്തിക്കുറിക്കാനുള്ള അവസരം കൂടിയാകും. 30 വര്‍ഷക്കാലത്തെ സഖ്യം അവസാനിപ്പിച്ച ബിജെപി, ശിവസേന കൂട്ടുകെട്ട് പിരിഞ്ഞത് പോലും മറാത്ത രാഷ്ട്രീയത്തിലെ അത്ഭുതമായി മാറി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാമെന്ന കരാര്‍ ബിജെപി ഒഴിവാക്കിയെന്നാണ് ശിവസേന വാദിച്ചത്.

ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ ശിവസേനയ്ക്കും, പിന്നാലെ എന്‍സിപിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണം ലഭിച്ചെങ്കിലും ആര്‍ക്കും പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ കൊണ്ട് ഗവര്‍ണര്‍ ഓരോ പാര്‍ട്ടിക്കും ക്ഷണം നല്‍കുകയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.നിര്‍ദ്ദേശം രണ്ട് മണിക്കൂര്‍ കൊണ്ട് കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച് രാഷ്ട്രപതിയുടെ ഒപ്പും നേടി.

ഈ നീക്കങ്ങള്‍ വഴി എന്‍സിപി, കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീണതിന് പുറമെ ശിവസേനയെ അങ്കലാപ്പില്‍ ആക്കാനും ഗവര്‍ണര്‍ വിജയിച്ചു. തിടുക്കം പിടിച്ചുള്ള നടപടികള്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് മാസത്തെ രാഷ്ട്രപതി ഭരണത്തിനിടെ ഏത് പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാം. ഇതിന് സാധിച്ചില്ലെങ്കില്‍ ആറ് മാസത്തിന് ശേഷം മഹാരാഷ്ട്ര വീണ്ടും തെരഞ്ഞെടുപ്പ് നേരിടണം. 105 സീറ്റുള്ള ബിജെപി നിലവില്‍ ഒറ്റയ്ക്കാണെങ്കിലും ശിവസേനയുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് ശക്തമായ ഭരണം ലഭ്യമാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം തന്നെ ഇതിനുള്ള മുന്നൊരുക്കമാണ്. എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കല്‍ എളുപ്പമല്ല, പ്രത്യേകിച്ച് താക്കറെയുടെ പിന്നില്‍ നിന്നുള്ള കുത്തല്‍ എപ്പോള്‍ വരുമെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.