CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 50 Seconds Ago
Breaking Now

9 വയസുകാരിയെ യുവാവിന് മുപ്പതിനായിരം രൂപയ്ക്ക് വിറ്റ അമ്മ അറസ്റ്റില്‍

ശൈശവ വിവാഹത്തിന് കൂട്ടുനിന്ന അഞ്ചു പേരേയും അറസ്റ്റ് ചെയ്തു.

9 വയസ്സുള്ള മകളെ പണം വാങ്ങി 20 കാരന് വിവാഹം ചെയ്തു കൊടുക്കാന്‍ ഒരുങ്ങിയ അമ്മ അറസ്റ്റില്‍. മറാഠ്വാഡ മേഖലയിലെ ഔറംഗബാദിലെ മജല്‍ഗാവിലാണ് സംഭവം.

അറസ്റ്റിലായ ആശാമതി ഗോലാപ് തന്റെ കൂട്ടുകാരിയുടെ മകന്‍ സന്തോഷ് യാദവുമായാണ് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. മുപ്പതിനായിരം രൂപ വാങ്ങി വിവാഹ നിശ്ചയവും നടത്തി. എന്നാല്‍ വിവാഹം നടക്കാനിരിക്കേ ഫുലെ നഗര്‍ മേഖലയിലെ ചില താമസക്കാര്‍ പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ശൈശവ വിവാഹത്തിന് കൂട്ടുനിന്ന അഞ്ചു പേരേയും അറസ്റ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.