CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 37 Seconds Ago
Breaking Now

പുലിമുരുകനില്‍ ജൂലിയാകേണ്ടത് ഞാനായിരുന്നു, പക്ഷെ ; തുറന്ന് പറഞ്ഞ് ഷാര്‍മിലി

എംടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷര്‍മ്മിലിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോഴിതാ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഷര്‍മ്മിലി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

'നല്ല ടീം, ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ടുകളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്തത് നമിതയാണ്'. ഷര്‍മ്മിലി പറയുന്നു.

മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം മഹാനഗരം, മൂക്കില്ലാരാജ്യത്ത്, കലാഭവന്‍ മണിയ്‌ക്കൊപ്പം ആകാശത്തിലെ പറവകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഷര്‍മിലി അഭിനച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.