CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 6 Seconds Ago
Breaking Now

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പരാതിയുമായി നടി

ഹോട്ടല്‍ മുറിയില്‍ വെച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചതായി പരാതിപ്പെട്ട് നടി പോലീസ് സ്‌റ്റേഷനില്‍. പീഡനത്തിന് ഇരയായ താന്‍ ഗര്‍ഭിണി ആണെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി സീരിയലുകളില്‍ വേഷമിട്ട ഹിന്ദി നടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് എതിരെ പരാതി നല്‍കിയിരിക്കുന്നത്. 

ഹരിയാനയിലെ യമുനാനഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നടി പരാതി നല്‍കിയതോടെ മുങ്ങി. ഈ വര്‍ഷം ഒക്ടോബറിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി മുംബൈയില്‍ നിന്നുള്ള നടി സൗഹൃദത്തിലാകുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയാണ് പീഡനം നടത്തിയതെന്ന് നടി പറയുന്നു. 

ഇതിന് ശേഷം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി ഇയാളോട് തന്നെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി വിവാഹത്തിന് സമ്മതം നല്‍കിയില്ല. യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. പ്രതിയുടെ കുടുംബത്തിന് ഈ വിഷയത്തില്‍ വ്യക്തമായ വിവരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏതാനും ഷോകളില്‍ സഹകരിച്ചതോടെയാണ് നടിയും, ജൂനിയര്‍ ആര്‍ട്ടിസ്റ്റും സൗഹൃദത്തിലായത്. നല്ല സുഹൃത്തുക്കളായി തുടരുന്നതിന് ഇടെയാണ് സംഭവങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.