CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes 5 Seconds Ago
Breaking Now

വില്‍സണ്‍ അച്ചന് യുകെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി ; മാര്‍ സ്രാമ്പിക്കല്‍ പിതാവ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും

ഫാദര്‍ സേവനമനുഷ്ഠിച്ചിരുന്ന സെന്റ് എഡ്വേര്‍ഡ് ദേവാലയത്തിലാണ് പ്രാര്‍ത്ഥന ചടങ്ങു നടക്കുക.

യുകെ മലയാളി സമൂഹത്തിന് അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു വൈദീകന്‍ റവ ഫാ വില്‍സണ്‍ കൊറ്റത്തിലിന്റെത്. ഫാ വില്‍സണു അന്തിമോപചാരമര്‍പ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി നവംബര്‍ 21 ന് വൈകീട്ട് 4.30 ന് ചടങ്ങുകള്‍ നടത്തുന്നു. ഫാദര്‍ സേവനമനുഷ്ഠിച്ചിരുന്ന സെന്റ് എഡ്വേര്‍ഡ് ദേവാലയത്തിലാണ് പ്രാര്‍ത്ഥന ചടങ്ങു നടക്കുക.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും യുകെയുടെ നാനാ ഭാഗത്തു നിന്ന് എത്തിച്ചേരുന്ന വൈദീകരും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് വില്‍സണ്‍ അച്ചനെ ഒരു നോക്ക് കാണാനും അന്തിമോപചാരമര്‍പ്പിക്കാനും പ്രാര്‍ത്ഥിക്കാനും അവസരം നല്‍കുന്നതാണ്. 22 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് നോര്‍ത്താംപ്ടണ്‍ ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ ലാറ്റിന്‍ റൈറ്റിലുള്ള കുര്‍ബാനയും മറ്റ് കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.

വിലാസം 

സെന്റ് എഡ്വേര്‍ഡ് ചര്‍ച്ച് കെറ്ററിങ് NN157QQ

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂര്‍ ഇടവകയില്‍ കൊറ്റത്തില്‍ കുടുംബത്തില്‍ പതിനാറുമക്കളില്‍ പതിമൂന്നാമനായാണ് 1968 ല്‍ വില്‍സണ്‍ അച്ചന്റെ ജനനം. 1985 ല്‍ ഏറ്റുമാനൂര്‍ MSFS സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. 1997 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാര്‍ന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് മീഡിയ വില്ലേജില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍, ആലുവായിലുള്ള MSFS സെമിനാരി റെക്ടര്‍, ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങള്‍.  ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയില്‍ നോര്‍ത്താംപ്ടണ്‍ രൂപതയില്‍ ലത്തീന്‍, സീറോ മലബാര്‍ രൂപതകളില്‍ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേര്‍ഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.