CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 57 Seconds Ago
Breaking Now

സ്വാര്‍ത്ഥത മോശമാണ്, തമ്മിലടിച്ചാല്‍ നഷ്ടം നിങ്ങള്‍ക്ക്; ബിജെപി, ശിവസേന വടംവലിയില്‍ ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ ഭാഗവത്

സ്വാര്‍ത്ഥത ഒരു മോശം സംഭവമാണെന്നാണ് ഇരുപാര്‍ട്ടികളോടും അദ്ദേഹത്തിന്റെ ഉപദേശം.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ പേരില്‍ രണ്ട് പക്ഷത്ത് നിലയുറപ്പിച്ച ബിജെപിക്കും, ശിവസേനയ്ക്കും താക്കീതുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാര്‍ത്ഥത ഒരു മോശം സംഭവമാണെന്നാണ് ഇരുപാര്‍ട്ടികളോടും അദ്ദേഹത്തിന്റെ ഉപദേശം. 

'ഈ വിഷയത്തിന്റെ പേരില്‍ ഇരുവരും തമ്മിലടിക്കാന്‍ തീരുമാനിച്ചാല്‍ ഇവര്‍ക്ക് തന്നെയാണ് നഷ്ടമെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവര്‍ക്കും സ്വാര്‍ത്ഥത മോശമാണെന്നും അറിയാം, പക്ഷെ കുറച്ച് പേര്‍ മാത്രമാണ് സ്വാര്‍ത്ഥത വെടിയാന്‍ തയ്യാറാവുക. രാജ്യത്തിന്റെ കാര്യത്തിലും, വ്യക്തികളുടെ കാര്യത്തിലും ഇതാണ് അവസ്ഥ', ഭാഗവത് ഓര്‍മ്മിപ്പിച്ചു. 

ശിവസേനയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് എന്‍സിപി മേധാവി ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിറങ്ങിയ ശേഷം വ്യക്തമാക്കിയത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തവും സുസ്ഥിരവുമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആവര്‍ത്തിച്ചു. 

ഇതിനിടെയാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് വന്നത്. ബിജെപി, ശിവസേന തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ആര്‍എസ്എസ് നേരിട്ട് ഇടപെടുമോയെന്നാണ് ഇനി അറിയേണ്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.