സ്‌കൂള്‍ യൂണിഫോമുമായി ചേര്‍ച്ചയില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളുടെ ലെഗ്ഗിന്‍സ് നിര്‍ബന്ധിച്ച് അഴിച്ചുമാറ്റിയതായി പരാതി. പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബും ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
അഞ്ചിനും 9നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ലെഗ്ഗിന്‍സാണ് അഴിപ്പിച്ചത്. തണുപ്പുള്ള കാലാവസ്ഥയായതിനാലാണ് കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഡ്രസ്സ് കോഡ് പാലിക്കാതെ വന്ന കുട്ടികളുടെ ലെഗ്ഗിന്‍സ് ആണ് അഴിച്ചുമാറ്റിയതെന്ന് സ്‌കൂള്‍ അധികൃതരും വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെ വിശദമായി അന്നവേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .