CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 27 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ ജൂണ്‍ പതിനഞ്ചിന്; ഡോക്ടർ ജോണ്‍ നയിക്കും

ലണ്ടൻ- റവ ഫാ സോജി ഓലിക്കലും ഫാ ജോമോൻ തൊമ്മാനയും നയിച്ച ലണ്ടൻ കണ്‍വൻഷൻ ഇക്കുറി അഭിഷേക തികവിൽ ജ്വലിച്ചു.

റവ ഫാ ഇന്നസന്റ് പുത്തൻതറയിൽ വി സി, റവ ഫാ സേവ്യർ  തറമേൽ എസ് ജെ എന്നിവർ ദിവ്യബലിയിൽ കാർമികരായി.

ലണ്ടൻ ബാർകിങ്ങിലെ വർഷിപ്പ് വിൽ സെന്ററിൽ നടന്ന കണ്‍വൻഷനിൽ ആയിരത്തിലധികം മുതിർന്നവരും മുന്നൂറോളം കുട്ടികളും സംബന്ധിച്ചു. ഐനിഷ് ജോണിന്റെ നേതൃത്വത്തിലുള്ള കിഡ്സ്‌ ഫോര് കിങ്ങ്ഡം ടീം ആണ് കുട്ടികളുടെ ശുശ്രൂഷകൾ നയിച്ചത്.

മരണവക്രത്തിൽ നിന്ന് രക്ഷപെട്ട കുടുംബത്തിന്റെ  ഉൾപ്പെടെ നിരവധി സാക്ഷ്യങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ഇക്കുറി കണ്‍വൻഷൻ വേദി.

അടുത്ത കണ്‍വൻഷൻ ജൂണ്‍ പതിനഞ്ചിനു നടക്കും. പ്രശസ്ത വചനപ്രഘോഷകൻ ഡോക്ടർ ഡി ജോണ്‍, ഫാ ജോമോൻ തൊമ്മാന എന്നിവര് വചനം പങ്കുവയ്ക്കും.

കണ്‍വൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ റവ ഫാ ഇന്നസന്റ് പുത്തൻതറയിൽ വി സി എല്ലാവരേയും ക്ഷണിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.