CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 14 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. സമ്മേളനം ലെസ്റ്റെറില്‍ നടന്നു

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്‌വേഡ്‌സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 

മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. മിസിസ് ലിജോ രണ്‍ജി, മി. പോള്‍ ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വികാരി ജനറാള്‍ റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, റെവ. ഫാ. ജോയി വയലില്‍ CST, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 

നേരത്തെ നടന്ന 'ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്' സേഫ് ഗാര്‍ഡിങ് നാഷണല്‍ സെമിനാറില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രണ്‍ജി, മി. ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

 

 




കൂടുതല്‍വാര്‍ത്തകള്‍.