CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 4 Seconds Ago
Breaking Now

ഫാമിലി കോണ്‍ഫറന്‍സിന്റെ ക്യാമ്പെയിനും രജിസ്‌ട്രേഷന്‍ ഫോം വിതരണവും ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 11ാമത് യുകെ ഫാമിലി കോണ്‍ഫറന്‍സ് 2020 മെയ് മാസം 23, 24,25 (ശനി, ഞായര്‍, തിങ്കള്‍ ) തിയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റ് സ്റ്റാഫോര്‍ഡ് ഷെയറിലുള്ള യാണ്‍ഫീല്‍ഡില്‍ വച്ച് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഫാമിലി കോണ്‍ഫറന്‍സ് (സെന്‍ട്രല്‍ റീജിയണിന്റെ) ക്യാപെയ്‌നും രജിസ്‌ട്രേഷന്‍ ഫോം വിതരണത്തിന്റെയും ഔപചാരികമായ ഉത്ഘാടനം ബര്‍മ്മിങ്ഹാം സെന്‍് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്നു. ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായ ഫാ മാത്യൂസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന കൗണ്‍സിലര്‍ ഫാ എല്‍ദോ വര്‍ഗീസ് ക്യാമ്പെയ്ന്‍ ഉത്ഘാടനം ചെയ്തു. ഫാമിലി കോണ്‍ഫറന്‍സ് വിജയിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണവും പിന്തുണയും അച്ഛന്‍ അഭ്യര്‍ത്ഥിച്ചു. ജോര്‍ജ് ഉണ്ണുണ്ണി, എബ്രഹാം കുര്യന്‍, ഉഷ റെജി എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഏറ്റുവാങ്ങി. കോണ്‍ഫറന്‍സ് കണ്‍വീനര്‍ അനില്‍ ജോര്‍ജ്, ആന്‍സി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. 

ഇടവക സെക്രട്ടറി ജയ്‌സണ്‍ തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍, അധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

 

വാര്‍ത്ത അയക്കുന്നത്

ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.